പള്ളുരുത്തിയിലെ സ്കൂളിൽ കുട്ടി ഹിജാബ് ധരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഒരു സ്കൂളിലെ ചെറിയ കാര്യമായി മാത്രം കണ്ടാൽ മതിയെന്നും ചെറിയ ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്നങ്ങളാക്കി മാറ്റാതിരിക്കാൻ ന്യൂനപക്ഷ വിഭാഗങ്ങൾ ശ്രദ്ധിക്കണമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ. നമ്മൾ പഠിക്കുന്ന കാലത്ത് അധ്യാപകർ നമ്മളെ അടിക്കുമായിരുന്നു, അതൊന്നും നമ്മൾ പുറത്ത് പറഞ്ഞിരുന്നില്ല തുടച്ചു കളഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ചെറിയ പ്രശ്നങ്ങൾ വലുതാക്കാതിരിക്കുന്നതാണ് എല്ലാ കാര്യത്തിലും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളിലെ ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ ചെറിയ കാര്യങ്ങൾ വലുതാക്കരുതെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
