എറണാകുളം മഹാരാജാസ് കോളജിലെ പ്രശ്നങ്ങളെ സര്‍ക്കാര്‍ അതീവ ഗൗരവമായാണ് കാണുന്നതെന്നും താന്‍ നേരിട്ട് യോഗം വിളിക്കുമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു. പുതിയ പ്രിന്‍സിപ്പല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷയെന്നും. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം ഡയറക്ടര്‍ ഓഫ് കോളേജിയേറ്റ് എഡ്യുക്കേഷന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
മഹാരാജാസ് കോളജിലെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ആര് ബിന്ദു
