അസം പൊലീസ് ഗുവാഹത്തിയിൽ ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രകോപിതരായ ന്യായ് യാത്രികൾ ബാരിക്കേഡുകൾ പൊളിച്ചു നീക്കി. പോലീസ് ലാത്തിച്ചാർജിൽ നേതാക്കൾ അടക്കമുള്ളവർക്ക് പരുക്കേറ്റെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഗുണ്ടയെപ്പോലെ പെരുമാറുന്നു എന്നും പിസിസി അധ്യക്ഷൻ ഭൂപൻ ബോറ പ്രതികരിച്ചു. സംഘർഷം രൂക്ഷമായതോടെ പ്രവർത്തകരോട് ശാന്തരാകാൻ രാഹുൽ ഗാന്ധി നിർദ്ദേശം നൽകി.താൻ ജനങ്ങളെ കാണുന്നത് തടയാൻ ആഭ്യന്തരമന്ത്രാലയം നേരിട്ട് നിർദ്ദേശം നൽകുകയാണെന്ന് രാഹുൽഗാന്ധി ആരോപിച്ചിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷം
