വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികള്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെങ്കിലും നടപടിയെടുക്കുമെന്നും, അക്രമത്തിന് ഒരു ന്യായീകരണവുമില്ലെന്നും മന്ത്രി പി.രാജീവ്. അതോടൊപ്പം കോളേജ് ഹോസ്റ്റലിൽ പലപ്പോഴും അടിപിടി നടക്കാറുണ്ടെന്നും. കോളേജിൽ നടക്കുന്നത് അവിടെ തീരണമെന്നാണ് അലിഖിതനിയമം. അങ്ങനെയാണ് മർദിച്ചവർ പറഞ്ഞതെന്നും വിദ്യാർഥികൾ പറയുന്നു. നേരത്തേ കോളേജിന്റെ പുറകിലുള്ള കുന്നിൻമുകളിൽ കൊണ്ടുപോയി മറ്റൊരു വിദ്യാർഥിയെ മർദിച്ച സംഭവമുണ്ടായിട്ടുണ്ട്. സിൻജോയുൾപ്പെടെയുള്ളവരെ ഭയന്ന് ആരും ഒന്നും പറയുകയോ പ്രതികരിക്കുകയോ ഇല്ലെന്നും വിദ്യാർത്ഥികൾ കൂട്ടിചേർത്തു.
പ്രതികള്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെങ്കിലും നടപടിയെടുക്കുമെന്ന് മന്ത്രി പി.രാജീവ്
