ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നു പറയുന്നു. ഒരു വർഷം 365.2425 ദിവസമാണ്. പക്ഷേ ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതു കൊണ്ട് നാലു വർഷത്തിൽ ഒരിക്കൽ ഫെബ്രുവരി മാസത്തിൽ ഒരു ദിവസം അധികം ചേർക്കുന്നു. അങ്ങനെ ഉള്ള വർഷങ്ങളെ ആണു അധിവർഷം എന്നും ഇംഗ്ലിഷിൽ ലീപ് ഇയർ എന്നും വിളിക്കുന്നത്. ഫെബ്രുവരി 29ന് ജന്മദിനം വരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ബ്രിട്ടനിലും ഹോങ്കോങ്ങിലും ഫെബ്രുവരി 29ന് ജനിച്ചവർ 18 വയസ്സ് പൂർത്തിയാക്കിയാൽ പിന്നീട് വരുന്ന ഓരോ വർഷങ്ങളിലും മാർച്ച് 1 അവരുടെ ജന്മദിനമായി കണക്കാക്കും. പ്രശസ്ത നർത്തകി രുഗ്മിണീ ദേവി അരുൺഡേൽ ആണ് ഇന്ത്യയിൽ അധിവർഷത്തിൽ ജനിച്ച ഏറ്റവും പ്രശസ്തയായ വനിത.
ഇന്ന് അധിവർഷത്തിലെ ഫ്രെബ്രുവരി 29
