സാമ്പത്തികച്ചെലവ് കുറഞ്ഞതും പരിസ്ഥിതി ആഘാതമില്ലാത്തതും വലിയ തോതില്‍ ഭൂമി ആവശ്യമില്ലാത്തതുമായ എംഎസ്എംഇ പദ്ധതികള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി പി രാജീവ്. ലോക ബാങ്ക് പിന്തുണയോടെ കേന്ദ്ര എംഎസ്എംഇ മന്ത്രാലയം നടപ്പിലാക്കുന്ന റൈസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ് പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ എംഎസ്എംഇ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയായി റാംപിനെ കാണാനാകും. നിലവിലുള്ള എംഎസ്എംഇ സംവിധാനങ്ങളെ മെച്ചപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ റാംപ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കേന്ദ്ര ഗ്രാന്റുകളിലൂടെ സാധിക്കും.
എംഎസ്എംഇ പദ്ധതികള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി പി രാജീവ്
