ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ബ്രൂണൈ സന്ദർശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ ഹൈക്കമ്മിഷണർ ശിൽപക് ആംബുലെ, ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മിഷണർ സൈമൺ വോങ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു.
പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി
