ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് ഇന്നലെ കപ്പത്തൊണ്ട് കഴിച്ചതിന് ശേഷം കുട്ടിക്കർഷകരായ ജോർജു കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. പശുക്കൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും ഈ കുടുംബം വ്യക്തമാക്കിയിരുന്നു. അതോടൊപ്പം മന്ത്രി ചിഞ്ചുറാണി കുട്ടിക്കർഷകരെ ഫോണിൽ വിളിക്കുകയും, സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. പശുക്കൾ ചത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് അടക്കം മാത്യുവിന് ലഭിച്ചിട്ടുണ്ട്.
പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കർഷകരെ വിളിച്ച് മന്ത്രി ചിഞ്ചു റാണി
