അജിത് പവാര്‍ പക്ഷത്തിന് അനുകൂലമായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ വിധി. എംഎൽഎമാരുടെ അയോഗ്യതാ പ്രശ്നത്തിൽ അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുo. ഈ വിവരം ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ രാഹുൽ നൽവേക്കർ വിധി പറഞ്ഞത്. ഇനിമുതൽ അജിത് പവാർ വിഭാഗം യഥാർത്ഥ എൻ സി പി ആയി മാറും. അജിത് പവാർ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അംഗീകാരം നൽകിയിരുന്നു. ശരദ് പവാര്‍ വിഭാഗം അംഗങ്ങളെ അയോഗ്യരാക്കണമെന്നും അജിത് പവാർ വിഭാഗം സ്പീക്കര്‍ക്ക് പരാതി നൽകിയിരുന്നു. പിളര്‍പ്പുമായി ബന്ധപ്പെട്ട് ജനുവരിയിൽ ഹർജി പരിഗണിച്ച സുപ്രീം കോടതി, സ്പീക്കറോട് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. സ്പീക്കർക്ക് വിധി പറയാനുള്ള ദിവസം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് നിർണായകമായ ഉത്തരവ്. ഇനി ശരത് പവാറിനൊപ്പം ഉള്ളവർ കൂടുതൽ പ്രതിസന്ധിയിൽ ആവുo.
അജിത് പവാര്‍ പക്ഷത്തിന് അനുകൂലമായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ വിധി
