ബേലൂര്‍ മഖ്ന ദൗത്യം അവസാനിപ്പിക്കാന്‍ സമയമായില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. മയക്കുവെടി വയ്ക്കാന്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍, തദ്ദേശ, റവന്യു, പൊലീസ് വകുപ്പുകളുമായി ചേര്‍ന്ന് പുതിയ പദ്ധതി നടപ്പാക്കുമെന്നും വനംമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ്, വയനാട്ടിലെ ജനപ്രതിനിധികളുമായി ഇന്ന് വനംമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ സിസിഎഫ് റാങ്കില്‍ കുറയാത്ത സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനമായി.വലിയ വന്യജീവികള്‍ വരുന്നത് തടയാന്‍ പുതിയ ഫെന്‍സിങ്ങ് രീതികള്‍ പരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ബേലൂര്‍ മഖ്ന ദൗത്യം അവസാനിപ്പിക്കാന്‍ സമയമായില്ലെന്ന് എ കെ ശശീന്ദ്രന്
