കോൺഗ്രസിലെ സൗമ്യമുഖമായിരുന്നു വിവി പ്രകാശിന്റേതെന്നും രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും വ്യക്തിപരമായി ബന്ധം പുലർത്തിയിരുന്നുവെന്നും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. പ്രകാശിന്റെ വീട് സന്ദർശനം മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്നും ആരോപണങ്ങൾക്കും തർക്കങ്ങൾക്കും ഉദ്ദേശിച്ച് ചെയ്തതല്ല, വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരും സുഹൃത്തുക്കൾ ആകും വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നുവെന്നും വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിവി പ്രകാശിന്റെ വീട് സന്ദർശനം മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്ന് എം. സ്വരാജ്
