സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയിൻമേൽ ലോകായുക്തയുടെ ഉത്തരവ്. ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെയാണ് റസ്സൽപുരം സ്വദേശിയായ എൺപത് വയസുകാരി പത്മാവതി അമ്മ പരാതി നൽകിയത്. ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചാണ് പത്മാവതി അമ്മ ലോകായുക്തയ്ക്ക് പരാതി നൽകിയത്. ഒരു മാസത്തിനകം പണം കൊടുക്കണമെന്ന് ബാങ്ക് പ്രസിഡന്റിനോടും സെക്രട്ടറിയോടും ലോകായുക്ത നിർദേശിച്ചു.
സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയിൽ ലോകായുക്തയുടെ ഉത്തരവ്
