വടകര തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. മുൻപ് പ്രവർത്തിച്ചതുപോലെ ഇനിയും മുന്നോട്ട് പോകും. ടിപി കേസ് മണ്ഡലത്തിൽ ചർച്ചയാവില്ല.ആർഎംപിയുടെ പ്രവർത്തനം എൽഡിഎഫിൻ്റെ ജയത്തെ ബാധിക്കില്ല. എതിരാളി ആരായാലും പ്രശ്നം ഇല്ല. യുഡിഎഫിന് വടകരയിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞില്ല അതുകൊണ്ട്നിഷ്പക്ഷരായവർ എൽഡിഎഫിനൊപ്പം നിൽക്കും എന്ന് ഉറപ്പുണ്ട്. ജനങ്ങൾ അവസരം തന്നാൽ അവർ നിരാശരാകില്ല എന്നും ശൈലജ പ്രതികരിച്ചു.
വടകര തിരിച്ചു പിടിക്കുമെന്ന് കെകെ ശൈലജ
