പാർട്ടി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് ലക്ഷ്മൺ സാവഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.താൻ മുൻപ് മത്സരിച്ചിരുന്ന ബെലഗാവി അതാനി സീറ്റ് ഇത്തവണ ലഭിക്കാതെ വന്നതാണ് ലക്ഷ്മൺ സാവഡി ബിജെപി അംഗത്വം രാജി വെക്കാൻ കാരണം. ഇക്കുറി ഇതേ അതാനി സീറ്റിലാണ് അദ്ദേഹം കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നത്.
ബിജെപി വിട്ട ലക്ഷ്മൺ സാവഡി കോൺഗ്രസിൽ
