Posted inവിനോദം

60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് എത്തുന്നു

വിപിന്‍ദാസിന്റെ സംവിധാനത്തില്‍ 60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. ‘സന്തോഷ് ട്രോഫി’ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പ്രശസ്ത നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയില്‍ വച്ച് നടന്ന ഓഡീഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനല്‍ ഒഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. നിര്‍മ്മാണത്തില്‍ മാത്രമല്ല കെജിഎഫ്, കാന്താര, സലാര്‍ എന്നീ ചിത്രങ്ങളുടെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും […]

Posted inപുസ്തകങ്ങൾ

അമൃതകിരണങ്ങള്‍

പല കാലത്തു ജീവിച്ച പ്രഗല്ഭ വ്യക്തികളെയും അവരുടെ സംഭാവന കളെയും അനാവരണം ചെയ്യുന്നതിനൊപ്പം അറിവിന്റെയും എഴുത്തുജീവിതത്തിന്റെയും വളര്‍ച്ചയ്ക്കിടയാക്കിയ പശ്ചാത്തലവും എക്കാലത്തും പ്രസക്തമായ മൂല്യാധിഷ്ഠിത കാര്യങ്ങളും ഭാഷയുടെ വര്‍ത്തമാനകാലസ്ഥിതിയെപ്പറ്റിയുള്ള വീണ്ടുവിചാരങ്ങളും സാഹിത്യനിരൂപണവും അടങ്ങുന്ന ഇരുപത്തിയെട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇവയില്‍ പലതിലും പലരുടെയും ജീവചരിത്രമുണ്ട്. ഗ്രന്ഥാവലോകനമുണ്ട്. വിമര്‍ശനമുണ്ട്, അനുസ്മരണമുണ്ട്, മൂല്യവിചാരമുണ്ട്, പ്രഗല്ഭരും പ്രശസ്തരുമായ വ്യക്തികളുടെ ശോഭായമാനമായ ചിത്രങ്ങളുണ്ട്, സ്വാനുഭവ വിവരണമുണ്ട്, ഭിന്നവ്യക്തിത്വങ്ങളുമായുള്ള ഗാഢസൗഹൃദത്തിന്റെ സൗരഭമുണ്ട്, ഭാഷാവിചാരമുണ്ട്. ‘അമൃതകിരണങ്ങള്‍’. ഡോ എഴുമറ്റൂര്‍ രാജരാജവര്‍മ്മ.

Posted inഓട്ടോമോട്ടീവ്

മാരുതി സുസുക്കി വാഗണ്‍ ആര്‍ വീണ്ടും ഒന്നാമന്‍

ഇന്ത്യന്‍ വിപണിയില്‍ വാഗണ്‍ ആറിന്റെ വില്‍പനയുടെ പെരുമ ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. ഏറ്റവും ഒടുവിലായി ഓഗസ്റ്റിലെ ഹാച്ച്ബാക്കുകളുടെ വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മാരുതി സുസുക്കി വാഗണ്‍ ആറാണ് ഒന്നാമതുള്ളത്. മാരുതി സുസുക്കിയുടെ തന്നെ ബലേനോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വാഗണ്‍ ആറിന്റെ നേട്ടം. 1999 ഡിസംബര്‍ 18നാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വാഗണ്‍ ആര്‍ വില്‍പനയുടെ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അതും അവസാനത്തെ മൂന്നു വര്‍ഷങ്ങളിലും (2022, 2023, […]

Posted inആരോഗ്യം

പാല്‍ ഉല്‍പ്പന്നങ്ങള്‍ അമിതമായാല്‍ വൃക്കകളെ ബാധിക്കാം

ചില ഭക്ഷണം അമിതമാകുന്നത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കാം. അതില്‍ പ്രധാനിയാണ് ഉപ്പ്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍, സ്‌നാക്‌സ് പോലുള്ളവയില്‍ അടങ്ങിയ അമിതമായ ഉപ്പിന്റെ അളവ് ശരീരത്തില്‍ എത്തുന്നത് പതിവാകുമ്പോള്‍, ഫ്‌ലൂയ്ഡ് റിറ്റന്‍ഷനിലേക്കും ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്കും നയിക്കും. ഇത് വൃക്കകളുടെ ആരോഗ്യം നശിപ്പിക്കാന്‍ ഇടയാക്കും. റെഡ് മീറ്റില്‍ യൂറിക് ആസിഡിന്റെ അളവു കൂടുതലായതിനാല്‍ ഇത് വൃക്കകളുടെ പണി ഇരട്ടിയാക്കും. കാലക്രമേണ വൃക്കകളില്‍ കല്ലു വരാനുള്ള സാധ്യത കൂടുതലാണ്. സോഡ, സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ള ശീതള പാനീയങ്ങള്‍ സ്ഥിരമായാല്‍ പഞ്ചസാരയും ഫോസ്ഫറസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എൻ എം വിജയൻ്റെ അർബൻ ബാങ്കിലെ ബാധ്യത അടച്ച് തീർത്ത് കോൺഗ്രസ്

വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ 63 ലക്ഷം രൂപയുടെ ബാധ്യത കോൺഗ്രസ് അടച്ച് തീർത്തു.  ഏറ്റെടുത്ത കടം അടച്ചു തീർക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോൺഗ്രസ് നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 10 ലക്ഷം രൂപ നൽകി ബാധ്യതയും തീർത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്‍റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് തിമരോടിയെ നാടുകടത്താൻ ഉത്തരവ്

ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് മഹേഷ് ഷെട്ടി തിമരോടിയെ ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. റായിച്ചൂരിലേക്കാണ് തിമരോടിയെ നാട് കടത്തുക. അഞ്ച് കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് നീക്കം. എന്നാൽ നാടുകടത്തലിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് തിമരോടി. അതേസമയം, ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ അന്വേഷണം വീണ്ടും ഊർജ്ജിതമാക്കുകയാണ് പ്രത്യേക അന്വേഷണസംഘം. ധ‍ർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആറ് മാസങ്ങൾക്ക് മുമ്പ് 3 ലക്ഷം രൂപ വന്നെത്തിയതായി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തി

രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന സേവിയറിന്റെ സഹോദരൻ മരിച്ചിരുന്നു അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്. ആരോപണങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയ്യപ്പ സംഗമത്തില്‍ എൻഎസ്എസ് പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമത്തില്‍ എൻഎസ്എസ്  പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല. എൻഎസ്എസ് സംഗമത്തിൽ പങ്കെടുത്തുവെന്നത് ഇടതിനോടടുക്കുന്നോയെന്ന ചോദ്യത്തിന് അതങ്ങനെ കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസപരമായ കാര്യങ്ങളിൽ എൻഎസ്എസിന് അവരുടേതായ  നിലപാടുണ്ട്, അതങ്ങനെ മാത്രമാണ് കാണുന്നതെന്നും, കോണ്‍ഗ്രസ്  വിശ്വാസികൾക്കൊപ്പം ആണ്  സംഗമങ്ങൾ നടത്തി അതു തെളിയിക്കേണ്ടതില്ല എന്നും വിശ്വാസികൾക്ക് വേണ്ടിയാണ് കോൺഗ്രസ് നിലകൊണ്ടതെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും

കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ അന്വേഷണ സംഘം. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയില്ല. ഗോപാലകൃഷ്ണന് പിന്നാലെ ഷാജഹാനും മുൻ‌കൂർ ജാമ്യപേക്ഷ സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനോട്‌ ഇന്ന് ഹാജരാകാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. വിദേശത്തുള്ള യാസർ ഹാജരാകുന്നില്ലെങ്കിൽ അന്വേഷണ സംഘം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗ്യക ബഹുമതി നൽകാത്തതിൽ വിവാദം

മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങിൽ പൂർണ ഔദ്യോഗ്യക ബഹുമതി നൽകാത്തതിൽ വിവാദം. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണാനന്തര ചടങ്ങിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ആചാരവെടി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനാലാണ് ആചാരവെടി നൽകാത്തത് എന്നായിരുന്നു പൊതുഭരണ വകുപ്പിൻ്റെ മറുപടി. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. സർക്കാർ സമീപനം പ്രതിഷേധാർഹമെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ വിമര്‍ശിച്ചു. […]