ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് മഹേഷ് ഷെട്ടി തിമരോടിയെ ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. റായിച്ചൂരിലേക്കാണ് തിമരോടിയെ നാട് കടത്തുക. അഞ്ച് കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് നീക്കം. എന്നാൽ നാടുകടത്തലിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് തിമരോടി. അതേസമയം, ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ അന്വേഷണം വീണ്ടും ഊർജ്ജിതമാക്കുകയാണ് പ്രത്യേക അന്വേഷണസംഘം. ധർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആറ് മാസങ്ങൾക്ക് മുമ്പ് 3 ലക്ഷം രൂപ വന്നെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തിമരോടിയുമായും മട്ടന്നവരുമായും ബന്ധമുള്ളവരിൽ നിന്നാണ് ഈ പണം ലഭിച്ചിരിക്കുന്നത്. എന്തിന് പണം കൈമാറി എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകുമെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.
ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് തിമരോടിയെ നാടുകടത്താൻ ഉത്തരവ്
