ആഗോള അയ്യപ്പ സംഗമത്തില്‍ എൻഎസ്എസ് പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല. എൻഎസ്എസ് സംഗമത്തിൽ പങ്കെടുത്തുവെന്നത് ഇടതിനോടടുക്കുന്നോയെന്ന ചോദ്യത്തിന് അതങ്ങനെ കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസപരമായ കാര്യങ്ങളിൽ എൻഎസ്എസിന് അവരുടേതായ നിലപാടുണ്ട്, അതങ്ങനെ മാത്രമാണ് കാണുന്നതെന്നും, കോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പം ആണ് സംഗമങ്ങൾ നടത്തി അതു തെളിയിക്കേണ്ടതില്ല എന്നും വിശ്വാസികൾക്ക് വേണ്ടിയാണ് കോൺഗ്രസ് നിലകൊണ്ടതെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തില്‍ എൻഎസ്എസ് പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല
