പേരാമ്പ്രയിൽ സംഘർഷത്തിനിടയിൽ സ്ഫോടക വസ്തു എറിഞ്ഞത് പൊലീസും സിപിഎം പ്രവർത്തകരും നിൽക്കുന്ന ഭാഗത്ത് നിന്നാണെന്നു ദൃശ്യങ്ങള്‍ നിരത്തി കോണ്‍ഗ്രസ് വ്യക്തമാക്കി. സംഘർഷം ഉണ്ടായ ഏപ്രിൽ 10 ന് രാത്രി 7.16 ന് ശേഷമുള്ള ആറ് ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. കണ്ണീർ വാതകം പ്രയോഗിക്കുന്നതിനിടയിൽ പൊലീസ് നിൽക്കുന്ന ഭാഗത്തുനിന്നും ഒരു വസ്തു വന്ന് പൊട്ടുന്നതാണ് ഒരു ദൃശ്യങ്ങളിലുള്ളത്. പൊലീസ് നിൽക്കുന്ന ഭാഗത്ത് സിപിഐഎമ്മുകാർ ആയുധങ്ങളുമായി ഉണ്ടായിരുന്നെന്നും ആ ഭാഗത്തുനിന്നാണ് സ്ഫോടക വസ്തു വന്നതെന്നും ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ […]
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 16, വ്യാഴാഴ്ച
◾https://dailynewslive.in/ കേരളത്തിലെ എല്ലാ ദേവസ്വങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡ് അഴിച്ചുപണിയണമെന്നു പറഞ്ഞ വെള്ളാപ്പള്ളി രാഷ്ട്രീയക്കാര്‍ക്കുള്ള ഇടമായി ദേവസ്വം ബോര്‍ഡ് അധഃപതിച്ചുവെന്നും കുറ്റപ്പെടുത്തി. നമ്പൂതിരിമാരും പോറ്റിമാരുമാണ് സ്വര്‍ണം കക്കുന്നതെന്ന തന്റെ പ്രസ്താവനയില്‍ ബ്രാഹ്‌മണസഭയോട് ഖേദം പ്രകടിപ്പിച്ച വെള്ളാപ്പള്ളി എ. പത്മകുമാര്‍ കുറ്റക്കാരനാണെന്ന് താന്‍ മുന്‍പും പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ജി. സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണെന്ന് പ്രശംസിച്ച വെള്ളാപ്പള്ളി കെ. ബി. ഗണേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ◾https://dailynewslive.in/ […]
സ്കൂളിലെ ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ ചെറിയ കാര്യങ്ങൾ വലുതാക്കരുതെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ
പള്ളുരുത്തിയിലെ സ്‌കൂളിൽ കുട്ടി ഹിജാബ് ധരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഒരു സ്‌കൂളിലെ ചെറിയ കാര്യമായി മാത്രം കണ്ടാൽ മതിയെന്നും ചെറിയ ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്‌നങ്ങളാക്കി മാറ്റാതിരിക്കാൻ ന്യൂനപക്ഷ വിഭാഗങ്ങൾ ശ്രദ്ധിക്കണമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ. നമ്മൾ പഠിക്കുന്ന കാലത്ത് അധ്യാപകർ നമ്മളെ അടിക്കുമായിരുന്നു, അതൊന്നും നമ്മൾ പുറത്ത് പറഞ്ഞിരുന്നില്ല തുടച്ചു കളഞ്ഞാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ ചെറിയ പ്രശ്‌നങ്ങൾ വലുതാക്കാതിരിക്കുന്നതാണ് എല്ലാ കാര്യത്തിലും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇനി ഓഫ്ലൈന്‍ പേയ്മെന്റും പേടിഎമ്മില്‍
ഓഫ്ലൈന്‍ മെര്‍ച്ചന്റ് പേയ്മെന്റ്സ് ബിസിനസുകളെല്ലാം ഒരു കുടക്കീഴിലാക്കാന്‍ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. പേടിഎം പേയ്മെന്റ്സ് സര്‍വീസസിന്റെ കീഴിലേക്കാണ് സബ്സിഡിയറി കമ്പനികളെ മാറ്റുന്നത്. പുതിയ നീക്കത്തോടെ പേടിഎമ്മിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പേയ്മെന്റ് സേവനങ്ങളെല്ലാം ഏകീകരിക്കപ്പെടും. അടുത്തിടെ പേടിഎം പേയ്മെന്റ്സ് സര്‍വീസസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പേയ്മെന്റ് അഗ്രഗേറ്റര്‍ ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. ക്യൂആര്‍ കോഡ് അനുബന്ധ സര്‍വീസുകള്‍, സൗണ്ട്ബോക്സ് ഡിവൈസുകള്‍, ഇഡിസി മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള […]
സൗജന്യ 4ജി സേവനങ്ങളുമായി ബിഎസ്എന്‍എല്‍
സ്വകാര്യ ടെലികോം കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായി, ഒരു മാസത്തേക്ക് സൗജന്യ 4ജി സേവനങ്ങള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. സൗജന്യ 4ജി സേവനങ്ങള്‍ക്ക് പുറമെ, ഈ ഓഫറില്‍ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിംഗ് സൗകര്യവും പ്രതിദിനം 2 ജിബി ഡാറ്റയും ലഭിക്കും. ആദ്യമായി ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായിട്ടാണ് ഈ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം, ഉപയോക്താക്കള്‍ക്ക് ആദ്യത്തെ 30 ദിവസത്തേക്ക് ഡാറ്റയ്ക്കോ കോളിംഗിനോ പണം നല്‍കേണ്ടതില്ല. എന്നാല്‍, സിം […]
‘ഖലീഫ’ചിത്രത്തിന്റെ ആദ്യ ഗ്ലിംബ്‌സ് പുറത്ത്
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’ചിത്രത്തിന്റെ ആദ്യ ഗ്ലിംബ്‌സ് പുറത്ത്. ‘ദ് ബ്ലഡ് ലൈന്‍’ എന്ന ടൈറ്റിലോടെയാണ് ഈ പ്രമൊ വിഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ്. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. ആമിര്‍ അലി എന്നാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിംബ്‌സ് വിഡിയോ ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായി ആണ് ചിത്രം ഒരുക്കുന്നത്. ആദം […]
‘ഡ്യൂഡ്’ ഒക്ടോബര്‍ 17ന്, പുതിയ ഗാനമെത്തി
തമിഴകത്തെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന ‘ഡ്യൂഡ്’ റിലീസിനൊരുങ്ങുകയാണ്. ദീപാവലി റിലീസായി ഒക്ടോബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യല്‍ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം ലിറക്കില്‍ വീഡിയോയായി പുറത്തുവിട്ടിരിക്കുകയാണ്. എന്‍ കണ്ണുക്കുള്ളേ കത്താത… എന്ന് തുടങ്ങുന്ന ഗാനം സായ് അഭ്യങ്കര്‍ […]
ഹ്യുണ്ടേയ് വെന്യു 2025 മോഡലിന്റെ ചിത്രങ്ങള്‍
നവംബര്‍ നാലിന് പുറത്തിറങ്ങാനിരിക്കെ ഹ്യുണ്ടേയ് വെന്യു 2025 മോഡലിന്റെ ചിത്രങ്ങള്‍ പുറത്ത്. ദക്ഷിണകൊറിയയില്‍ നിന്നും പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ വെന്യുവിന്റെ എക്സ്റ്റീരിയര്‍ ഡിസൈനിന്റെ വ്യക്തമായ സൂചകള്‍ നല്‍കുന്നു. ഹ്യുണ്ടേയ്യുടെ തന്നെ ക്രേറ്റ, ട്യൂസോണ്‍, അയോണിക് 9 തുടങ്ങി മോഡലുകളുടെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വെന്യുവിന്റെ വരവ്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമായി എത്താനാണ് സാധ്യത. 120എച്ച്പി, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 83എച്ച്പി, 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 100എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ […]
പി .ഭാസ്‌കരന്‍ അന്‍പേന്തിയ വില്ലാളി
‘അന്‍പേന്തിയ വില്ലാളി’ എന്ന ധ്വനിസുന്ദരമായ ശീര്‍ഷകത്തിലുള്ള സി.എസ്. മീനാക്ഷിയുടെ ഈ പുസ്തകം പി. ഭാസ്‌കരന്‍ എന്ന അനന്യപ്രതിഭയെ സംക്ഷിപ്തമായി അടയാളപ്പെടുത്താനുള്ള അഭിനന്ദനീയമായ പരിശ്രമമാണ്. കണ്ടുകിട്ടിയതും അല്ലാത്തതുമായ മുവ്വായിരത്തില്‍പ്പരം ഗാനങ്ങളും ഒട്ടേറെ കവിതകളും തന്നുപോയ ഭാസ്‌കരന്‍ മാസ്റ്ററെക്കുറിച്ചെഴുതുമ്പോള്‍ പാട്ടുകളുടെ പശ്ചാത്തലത്തിലേ അര്‍ത്ഥപൂര്‍ണ്ണത കൈവരൂ. എന്നാല്‍ പാട്ടെഴുത്തിന്റെ വലയത്തെ അതിലംഘിച്ചു പരന്നുപരന്നുപോകുന്ന ബഹുവിധ സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ കൂടിയുള്ളതാണ് ആ ജീവിതം. അതിന്റെ വൈപുല്യത്തെ ബോദ്ധ്യപ്പെടുത്തുകകൂടി ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. ‘പി .ഭാസ്‌കരന്‍ അന്‍പേന്തിയ വില്ലാളി’. സി.എസ്. […]
ആരോഗ്യമുള്ള ചര്‍മത്തിന് പഞ്ചസാര ഒഴിവാക്കാം
ഷുഗര്‍ കട്ട് പലപ്പോഴും പ്രമേഹവുമായി മാത്രം ബന്ധിപ്പിച്ചാണ് നോക്കിക്കാണാറ്. എന്നാല്‍ ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് വേറെയുമുണ്ട് ഉപകാരമെന്ന് ചൂണ്ടിക്കാണിക്കുകയാണ് പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് സൗരഭ് സേഥി. പഞ്ചസാരയുടെ ഉപയോഗം കുറയുന്നതോടെ വയറിലെയും കരളിലെയും കൊഴുപ്പ് കുറയാന്‍ സഹായിക്കും. ഇത് ചര്‍മത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുകയും ചെയ്യും. ഈ ശീലം […]
