ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ, തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയിൽ മൂന്നിടത്താണ് ഉരുൾപൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേർക്കാടിലും ഉരുൾപൊട്ടി. കൃഷ്ണഗിരിയിൽ നിർത്തിയിട്ട ബസുകൾ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികൾ കരകവിഞ്ഞതോടെ ചെന്നൈയിൽ നിന്ന് തെക്കൻജില്ലകളിലേക്കുള്ള യാത്ര മുറിഞ്ഞു. ട്രാക്കിൽ വെള്ളം കയറിയതിനാൽ 13 ട്രെയിനുകൾ പൂർണമായി റദ്ദാക്കി.
കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയേത്തുടര്‍ന്ന് തൃശ്ശൂർ, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലെയും അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല. റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
സ്വര്‍ണ പണയ വായ്പകളില്‍ ഒരു വര്‍ഷത്തിനിടെ വന്‍വര്‍ധന
രാജ്യത്ത് സ്വര്‍ണം പണയ വായ്പകളില്‍ ഒരു വര്‍ഷത്തിനിടെ വന്‍വര്‍ധന. സ്വര്‍ണവിലയിലുണ്ടായ അസാധാരണ കുതിപ്പും വായ്പ കിട്ടാനുള്ള എളുപ്പവുമാണ് സ്വര്‍ണ വായ്പകളിലേക്ക് ഉപയോക്താക്കള്‍ കൂടുതലായി എത്തുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് വ്യക്തിഗത വായ്പാ വിഭാഗങ്ങളില്‍ വളര്‍ച്ച ഒറ്റയക്കത്തില്‍ ഒതുങ്ങുമ്പോള്‍ സ്വര്‍ണവായ്പയില്‍ വാര്‍ഷികവളര്‍ച്ച 50 ശതമാനത്തിന് മുകളിലാണ്. 2023 ഒക്ടോബറില്‍ സ്വര്‍ണ വായ്പയുടെ വളര്‍ച്ച 13 ശതമാനമായിരുന്നു. ഈ സ്ഥാനത്താണ് ഇപ്പോള്‍ വന്‍ വളര്‍ച്ച നേടിയിരിക്കുന്നത്. 2024 ഒക്ടോബര്‍ 18 വരെയുള്ള കണക്ക് പ്രകാരം 1,54,282 കോടി രൂപയുടെ സ്വര്‍ണ […]
സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക്
ദക്ഷിണേന്ത്യന്‍ സിനിമാ ഐക്കണായ സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം(2025) തുടങ്ങും. സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ 2ന് ഈ പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മ്മാതാക്കള്‍ ഒരു എക്സ്‌ക്ലൂസീവ് വീഡിയോയും പുറത്തിറക്കി. എസ്‌ഐആര്‍ഐ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരന്‍ സംവിധാനം ചെയ്ത് എസ് ബി വിജയ് അമൃതരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രിയ നടിയുടെ കഥയ്ക്ക് ജീവന്‍ നല്‍കുന്നത്. വിദ്യാ ബാലന്റെ ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിന് […]
കൈലാഖിന്റെ ബുക്കിങ് ഇന്ന് ആരംഭിക്കും
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി ശ്രേണിയില്‍ വരുന്ന കൈലാഖിന്റെ ബുക്കിങ് ഇന്ന് ആരംഭിക്കും. സ്‌കോഡയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ് യുവിയുടെ ബേസ് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് വില വരിക. ബുക്കിങ് ആരംഭിച്ച ശേഷം കാറിന്റെ മുഴുവന്‍ വിലയും പരസ്യമാക്കും. ആറ് കളര്‍ ഓപ്ഷനുകളിലാണ് കാര്‍ വിപണിയിലെത്തുക. ലാവ ബ്ലൂ, ടൊര്‍ണാഡോ റെഡ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നിവയ്ക്കൊപ്പം പുതിയ ഒലിവ് ഗോള്‍ഡും […]
തായ്വാനിലും ഹിറ്റായി ‘മഹാരാജ’
വിജയ് സേതുപതി ചിത്രം ‘മഹാരാജ’ തായ്വാനിലും ഹിറ്റ്. വിജയ് സേതുപതിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് മഹാരാജ. ജൂണ്‍ 18ന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ ചിത്രം തായ്വാനില്‍ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ചിത്രത്തിലെ കഥാമുഹൂര്‍ത്തങ്ങളെ കുറിച്ചും വിജയ് സേതുപതി ഉള്‍പ്പടെയുള്ളവരുടെ അഭിനയത്തെ കുറിച്ചുമെല്ലാം തായ്വാനീസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. നിതിലന്‍ സ്വാമിനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ […]
ലിറ്റെററി തെറാപ്പി
വൈദ്യശാസ്ത്ര മാനവികത, സാഹിതീയ പീഡാസിദ്ധാന്തം, ബിബ്ലിയോ തെറാപ്പി, സോഷ്യല്‍ തെറാപ്പി, ഡ്രാമാതെറാപ്പി, യോഗചികിത്സ, പ്രകൃതി മരുന്ന് എന്നിങ്ങനെ അനേനകം വിഷയങ്ങളെ മലയാളത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. കേരളത്തിന്റെ വൈദ്യശാസ്ത്ര പാരമ്പര്യത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ രേഖപ്പെടുത്തുക എന്നതും, അതിലൂടെ വിജ്ഞാനസമൂഹനിര്‍മ്മിതിയ്ക്ക് സഹായകമാവുക എന്നതും ഈ കൃതിയുടെ ലക്ഷ്യമാണ്. സാമൂഹികചികിത്സ എന്ന നിലയില്‍ കേരള നവോത്ഥാനത്തെ പുനര്‍വായിക്കുന്നതാകട്ടെ, സമൂഹം നേരിടുന്ന പുതിയ രോഗങ്ങളെ നേരിടുന്നതിനുള്ള മരുന്നുകള്‍ നമ്മുടെ കൈയിലുണ്ട് എന്നു ബോധ്യപ്പെടാനാണ്. സാഹിത്യ പഠിതാക്കളെ സമാന്തര ചികിത്സാരംഗത്തിനുവേണ്ടി പാകപ്പെടുത്തുന്ന […]
തണുപ്പ് കാലത്ത് കൊളസ്‌ട്രോള്‍ വരുതിയിലാക്കാന്‍
തണുപ്പ് കൂടുന്നത് ശരീരത്തില്‍ വളരെ പെട്ടെന്ന് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കൂടാനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കാനും കാരണമായേക്കും. തണുപ്പ് കാലത്ത് കൊളസ്‌ട്രോള്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മഞ്ഞുകാലമായാല്‍ സൂര്യപ്രകാശമേല്‍ക്കാനുള്ള സാധ്യത കുറവാണ്. ഇത് വൈറ്റമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കും. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. സാല്‍മണ്‍, അയല, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. […]
തൃശ്ശൂര്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു
തൃശ്ശൂര്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യൂ ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.
കഴിഞ്ഞ മൂന്ന് വർഷം സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകളിൽ നടത്തിയ സ്ഥിരനിയമനം റദ്ദാക്കാൻ നിർദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
കഴിഞ്ഞ മൂന്ന് വർഷം സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകളിൽ നടത്തിയ സ്ഥിരനിയമനം റദ്ദാക്കാൻ നിർദ്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വാർത്ത തെറ്റാണെന്നും മന്ത്രി സ്ഥിരീകരിച്ചു. ഹൈക്കോടതി വിധിക്ക് വിരുദ്ധമായുള്ള പ്രപോസലുകൾ തിരികെ നൽകാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നും, പൊതുവിദ്യാഭ്യാസ ഡയക്ടർ അപ്രകാരം സർക്കുലർ ഇറക്കിയിട്ടില്ലെന്നും വിശദീകരണം നൽകി.