കൂപ്പെ എസ്യുവി വിഭാഗത്തില്‍ പുതിയ മോഡലായ ബസാള്‍ട്ട് എക്സിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സിട്രോണ്‍. കമ്പനിയുടെ സിട്രോണ്‍ 2.0 പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇന്‍ കാര്‍ അസിസ്റ്റ് ഫീച്ചറായ കാരയുമായാണ് ബസാള്‍ട്ട് എക്സിന്റെ വരവ്. 11,000 രൂപ നല്‍കിക്കൊണ്ട് വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. യു, പ്ലസ്, മാക്സ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ബസാള്‍ട്ട് എക്സ് മാക്സ് എത്തുന്നത്. ഇതില്‍ എന്‍എ പെട്രോള്‍ എംടി(7.95 ലക്ഷം)യില്‍ മാത്രമാണ് യു എത്തുന്നത്. 82എച്ച്പി, 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്. 110എച്ച്പി കരുത്തു പുറത്തെടുക്കും 1.2 ലീറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്. 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകള്‍. പ്ലസ് എന്‍എയില്‍ പെട്രോള്‍ എംടി(9.42 ലക്ഷം), ടര്‍ബോ പെട്രോള്‍ എംടി(10.82 ലക്ഷം), ടര്‍ബോ പെട്രോള്‍ എടി(12.07 ലക്ഷം) എന്നീ എന്ജിന് ഓപ്ഷനുകളുണ്ട്. മാക്സ് വകഭേദത്തില്‍ ടര്‍ബോ പെട്രോള്‍ എംടി(11.63 ലക്ഷം), ടര്‍ബോ പെട്രോള്‍ എടി(12.90 ലക്ഷം) എന്നീ എന്ജിന് ഓപ്ഷനുകള്‍ മാത്രമാണുള്ളത്.
ബസാള്‍ട്ട് എക്സിനെ അവതരിപ്പിച്ച് സിട്രോണ്‍
