സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81,040 രൂപയിലുമെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 6,475 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,170 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ലാഭമെടുപ്പ് സജീവമായതോടെ ഇന്ന് വിലയിടിഞ്ഞു. നിലവില്‍ ട്രോയ് ഔണ്‍സിന് 3,649.09 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമായേക്കുമെന്ന സൂചനകളും വിലക്കുറവിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് 87,700 രൂപയെങ്കിലും വേണ്ടി വരും.
സ്വര്‍ണവില ഇന്നും വര്‍ധന, പവന് 81,040 രൂപ!
