Posted inപുസ്തകങ്ങൾ

പാഹിമാം

ഫിക്ഷനെ അതിന്റെ ഉന്മത്തരീതിയില്‍ വായനക്കാരനെ അനുഭവിപ്പിക്കാന്‍ ഒരു സര്‍ഗാത്മക എഴുത്തിന് എത്രകണ്ടു സാധിക്കുന്നു എന്നതാണ് അതിന്റെ ഭാവനയുടെ റിച്ടര്‍ സ്‌കെയില്‍. ആര്‍ജിത ബോധ്യങ്ങളെ കട പുഴയ്ക്കുന്നതു തന്നെ ആയിരിക്കണം അത്. കല്പിത ഭാവനയുടെ എഴുതാ പ്പുറങ്ങളിലേക്ക് എഴുത്തുചാട്ടങ്ങള്‍ നടത്തുന്ന വി ജയദേവിന്റെ ഏറ്റവും പുതിയ നോവല്‍. ‘പാഹിമാം’. വി ജയദേവ്. ലോഗോസ് ബുക്‌സ്. വില 180 രൂപ.  

Posted inആരോഗ്യം

ക്യാന്‍സറിനെ തടയാന്‍ ഈ മൂന്ന് ഭക്ഷണങ്ങള്‍ കഴിക്കാം

ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സറിനെ തടയാന്‍ സഹായിക്കും. ബ്രൊക്കോളി, വെളുത്തുള്ളി, ക്യാരറ്റ് എന്നിവയാണിവ. ബ്രൊക്കോളിയില്‍ ക്യാന്‍സര്‍ വിരുദ്ധ ഏജന്റുകളിലൊന്നായ സള്‍ഫോറാഫെയ്ന്‍ എന്ന ഒരു തന്മാത്ര അടങ്ങിയിരിക്കുന്നു. സള്‍ഫോറാഫെയ്ന്‍ ശരീരത്തെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുക മാത്രമല്ല ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ കഴിയും. ബ്രൊക്കോളി പതിവായി കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ ക്യാന്‍സറുകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. കൂടാതെ, ഹോര്‍മോണുകളെ സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ബയോആക്ടീവ് സംയുക്തമായ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 12, ബുധനാഴ്ച

◾https://dailynewslive.in/ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും സിപിഎം നേതാവുമായ എ.പത്മകുമാറിന് കുരുക്കായി എന്‍ വാസുവിന്റെ റിമാന്റ് റിപ്പോര്‍ട്ട്. എന്‍ വാസു സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെയെന്നാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണം പൂശിയെന്ന പരാമര്‍ശം കമ്മീഷണര്‍ മന:പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കിയാണ് റിമാന്റ് റിപ്പോര്‍ട്ട് എന്നതാണ് ശ്രദ്ധേയം. ദേവസ്വം ഉദ്യോഗസ്ഥര്‍, പോറ്റി എന്നിവരുടെ മൊഴിയില്‍ വാസുവിന്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ◾https://dailynewslive.in/ ശബരിമല സ്വര്‍ണക്കൊള്ളയില്‍ […]

Posted inബിസിനസ്സ്

മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒക്ടോബറില്‍ കുറവ്

സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒക്ടോബറില്‍ 19 ശതമാനം കുറവു വന്നു. 30,422 കോടി രൂപ സെപ്റ്റംബറില്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് എത്തി. എന്നാലിത് ഒക്ടോബറില്‍ 24,691 കോടി രൂപയായി ഇടിഞ്ഞു. നിക്ഷേപകരുടെ രീതികളിലും ചിന്തകളിലും വന്ന മാറ്റമാണ് മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ കുറവു വരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി മോശം പ്രകടനമാണ് നടത്തുന്നത്. മ്യൂച്ച്വല്‍ ഫണ്ടുകളിലായി ആകെയുള്ള നിക്ഷേപം 79.87 ലക്ഷം കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ […]

Posted inടെക്നോളജി

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും സോറ ആപ്പ്

ഇനി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും സോറ ആപ്പ് ഉപയോഗിക്കാം. എ.ഐ വിഡിയോ ജനറേറ്റിങ് ആപ്പായ സോറ ആന്‍ഡ്രോയ്ഡില്‍ ലോഞ്ച് ചെയ്ത് ഓപണ്‍ എ. ഐ. സോറ2 ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എ.ഐ വിഡിയോകള്‍ നിര്‍മിക്കാം. യു.എസ്, കാനഡ, തായ്‌വാന്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. കാമിയോ ഫീച്ചര്‍ ഉള്‍പ്പെടെയുള്ള പ്രധാന അപ്‌ഡേറ്റുകള്‍ ആപ്പിലുണ്ട്. ആപ്പ് പുറത്തിറക്കി വളരെ കുറച്ച് ദിവസത്തിനുള്ളില്‍ ഒരു ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഉണ്ടായത്. ചാറ്റ് ജി.പി.ടിയുടെ മാതൃ കമ്പനിയായ ഓപണ്‍ എ.ഐയുടെ […]

Posted inവിനോദം

‘എസ്എസ്എംബി29’ സിനിമയിലെ ആദ്യഗാനം

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ‘എസ്എസ്എംബി29’ എന്ന സിനിമയിലെ ആദ്യഗാനം പുറത്ത്. ശ്രുതി ഹാസന്‍ ആലപിച്ച ‘ഗ്ലോബ്‌ട്രോട്ടര്‍’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.കീരവാണിയാണ്. ഈ മാസം 15-ന് നടക്കുന്ന ലോഞ്ച് ചടങ്ങിന് മുന്നോടിയായാണ് ഗാനം പുറത്തുവിട്ടത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ വലിയ ആരാധക ശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്. ശ്രുതി ഹാസന്റെ ശബ്ദത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ […]

Posted inവിനോദം

‘കലണ്ടര്‍’ സിനിമയിലെ ഗാനം 4കെയില്‍

‘കലണ്ടര്‍’ സിനിമയിലെ ‘പച്ചവെള്ളം തച്ചിന് സോജപ്പന്‍’ എന്ന ഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ട് കഴിഞ്ഞദിവസം 4കെ യില്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ ഓലിക്കര സോജപ്പന്‍ എന്ന കഥാപാത്രത്തെ രസകരമായി അവതരിപ്പിക്കുന്ന പാട്ടാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പന്‍ എന്ന കഥാപാത്രം ട്രോളുകളില്‍ നിറയുകയാണ്. പാട്ടിലെ പൃഥ്വിരാജിന്റെ പ്രകടനങ്ങളും കഥാപാത്രത്തിന്റെ ഭാവങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അനില്‍ പനച്ചൂരാനാണ് രസകരമായ വരികള്‍ എഴുതിയിരിക്കുന്നത്. അഫ്സല്‍ യൂസഫ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് […]

Posted inഓട്ടോമോട്ടീവ്

ഹൈലക്സ് പിക്ക്അപ്പ് ഇലക്ട്രിക്ക് മോഡലെത്തി

പുതു തലമുറ ഹൈലക്സ് പിക്ക്അപ്പ് ട്രക്ക് പുറത്തിറക്കി ടൊയോട്ട. പുത്തന്‍ സ്‌റ്റൈലില്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ഹൈലക്സ് എത്തുന്നത്. ആദ്യമായി ഇലക്ട്രിക്ക് മോഡലും ഹൈലക്സില്‍ ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഒമ്പതാം തലമുറ ഹൈലക്സ് ടൊയോട്ടയുടെ ആദ്യത്തെ ബോഡി ഓണ്‍ ഫ്രെയിം ഇവി കൂടിയാണ്. ടൊയോട്ടയുടെ ഐഎംവി ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് പുതിയ ഹൈലക്സിനെ ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ മോട്ടോര്‍ സെറ്റ്അപ്പില്‍ 59.2 കിലോവാട്ട് ബാറ്ററിയാണ് ഹൈലക്സ് ഇവിയിലുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് സൗകര്യമുള്ള വാഹനത്തിന് മുന്നില്‍ പരമാവധി 205 എന്‍എം […]

Posted inപുസ്തകങ്ങൾ

ഗുലാന്‍ പെരിശ്

വിവിധ ഘടകങ്ങളിലുള്ള വൈചിത്ര്യങ്ങളും അതിന് ആലംബമായ വിജ്ഞാന വൈപുല്യവും റാണി നാരായണന്റെ കഥാസഞ്ചികയ്ക്ക് തനതായ ഗാംഭീര്യമുണ്ടാക്കിയിരിക്കുന്നു. സംഭവങ്ങളെ പരിണാമവൈചിത്ര്യ-വൈരുധ്യ-രമണീയതകളോടെ സംവിധാനം ചെയ്യുന്ന ഭാവനാസിദ്ധി, ഭാവനയുടെയും ഭാഷണശൈലിയുടെയും ഭാഷാവൈദഗ്ധ്യത്തിന്റെയും ഭാസുരതയുടെ പേരില്‍ കഥാകൃത്തിന്റെ നാമധേയം അന്വര്‍ത്ഥമാക്കിയിരിക്കുന്നു. ‘ഗുലാന്‍ പെരിശ്’. റാണി നാരായണന്‍. ലോഗോസ് ബുക്‌സ്. വില 189 രൂപ.

Posted inആരോഗ്യം

നവംബര്‍ 12, ലോക ന്യുമോണിയ ദിനം!

എല്ലാ വര്‍ഷവും നവംബര്‍ 12 നാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. തണുപ്പുകാലത്ത് കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥയില്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യത ഉണ്ട്. ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, കഠിനമായ പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് കുട്ടികളിലെ ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളില്‍ ന്യുമോണിയ വരാനുള്ള സാധ്യത […]