പുതു തലമുറ ഹൈലക്സ് പിക്ക്അപ്പ് ട്രക്ക് പുറത്തിറക്കി ടൊയോട്ട. പുത്തന്‍ സ്‌റ്റൈലില്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ഹൈലക്സ് എത്തുന്നത്. ആദ്യമായി ഇലക്ട്രിക്ക് മോഡലും ഹൈലക്സില്‍ ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഒമ്പതാം തലമുറ ഹൈലക്സ് ടൊയോട്ടയുടെ ആദ്യത്തെ ബോഡി ഓണ്‍ ഫ്രെയിം ഇവി കൂടിയാണ്. ടൊയോട്ടയുടെ ഐഎംവി ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് പുതിയ ഹൈലക്സിനെ ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ മോട്ടോര്‍ സെറ്റ്അപ്പില്‍ 59.2 കിലോവാട്ട് ബാറ്ററിയാണ് ഹൈലക്സ് ഇവിയിലുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് സൗകര്യമുള്ള വാഹനത്തിന് മുന്നില്‍ പരമാവധി 205 എന്‍എം ടോര്‍ക്ക് വരെയും പിന്നില്‍ 268.6എന്‍എം ടോര്‍ക്ക് വരെയും പുറത്തെടുക്കാനാവും. 715 കിലോഗ്രാമാണ് വാഹനത്തിന്റേ പേ ലോഡ് കപ്പാസിറ്റി. പിക്ക്അപ് ട്രക്കുകളുടെ വിഭാഗത്തിലെ തന്നെ മികച്ച ചാര്‍ജിങ് ഫീച്ചറുകളുമായാണ് ഹൈലക്സ് എത്തുന്നതെന്നും ടൊയോട്ട അറിയിക്കുന്നു. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളും ഹൈലക്സില്‍ ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് തുടരുന്നത്.
