1 18

സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒക്ടോബറില്‍ 19 ശതമാനം കുറവു വന്നു. 30,422 കോടി രൂപ സെപ്റ്റംബറില്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് എത്തി. എന്നാലിത് ഒക്ടോബറില്‍ 24,691 കോടി രൂപയായി ഇടിഞ്ഞു. നിക്ഷേപകരുടെ രീതികളിലും ചിന്തകളിലും വന്ന മാറ്റമാണ് മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ കുറവു വരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി മോശം പ്രകടനമാണ് നടത്തുന്നത്. മ്യൂച്ച്വല്‍ ഫണ്ടുകളിലായി ആകെയുള്ള നിക്ഷേപം 79.87 ലക്ഷം കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 75.61 ലക്ഷം കോടി രൂപയായിരുന്നു. സ്മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് മുന്‍ മാസത്തെ 4,363 കോടി രൂപയില്‍ നിന്ന് 3,476 കോടി രൂപയായി താഴ്ന്നു. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില ഗോള്‍ഡ് ഇടിഎഫിലേക്കുള്ള നിക്ഷേപം ആകര്‍ഷകമാണെങ്കിലും ചെറിയ ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറില്‍ 7,743 കോടി രൂപയായിരുന്നു. സെപ്റ്റംബറിലെ 8,363 കോടി രൂപയേക്കാള്‍ കുറവ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *