ഇനി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും സോറ ആപ്പ് ഉപയോഗിക്കാം. എ.ഐ വിഡിയോ ജനറേറ്റിങ് ആപ്പായ സോറ ആന്‍ഡ്രോയ്ഡില്‍ ലോഞ്ച് ചെയ്ത് ഓപണ്‍ എ. ഐ. സോറ2 ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എ.ഐ വിഡിയോകള്‍ നിര്‍മിക്കാം. യു.എസ്, കാനഡ, തായ്‌വാന്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. കാമിയോ ഫീച്ചര്‍ ഉള്‍പ്പെടെയുള്ള പ്രധാന അപ്‌ഡേറ്റുകള്‍ ആപ്പിലുണ്ട്. ആപ്പ് പുറത്തിറക്കി വളരെ കുറച്ച് ദിവസത്തിനുള്ളില്‍ ഒരു ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഉണ്ടായത്. ചാറ്റ് ജി.പി.ടിയുടെ മാതൃ കമ്പനിയായ ഓപണ്‍ എ.ഐയുടെ സോഷ്യല്‍ വിഡിയോ ആപ്പാണ് സോറ. ഉപയോക്താക്കള്‍ സ്വന്തമായി വിഡിയോ നിര്‍മിക്കേണ്ടതില്ല എന്നതാണ് ആപ്പിന്റെ ഒരു പ്രത്യേകത. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയാണ് കമ്പനി ആപ്പ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ വിഡിയോ, ആപ്പ് നിര്‍മിക്കും. കമ്പനിയുടെ പുതിയ വിഡിയോ മോഡലായ സോറ 2വില്‍ അധിഷ്ടിതമായാണ് സോറ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറു വിഡിയോകള്‍ നിര്‍മിക്കാനും മറ്റുള്ളവര്‍ നിര്‍മിച്ച വിഡിയോകള്‍ റീമിക്‌സ് ചെയ്യാനും സാധിക്കും. ദിവസവും വിഡിയോകള്‍ നിര്‍മിക്കാന്‍ പരിധിയുണ്ട്. ചാറ്റ് ജി.പി.ടി പ്രോ സബ്സ്‌ക്രൈബര്‍മാര്‍ക്ക് പ്രതിദിനം 100 വിഡിയോകള്‍ മാത്രമേ ലഭിക്കൂ.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും സോറ ആപ്പ്
