ഫിക്ഷനെ അതിന്റെ ഉന്മത്തരീതിയില്‍ വായനക്കാരനെ അനുഭവിപ്പിക്കാന്‍ ഒരു സര്‍ഗാത്മക എഴുത്തിന് എത്രകണ്ടു സാധിക്കുന്നു എന്നതാണ് അതിന്റെ ഭാവനയുടെ റിച്ടര്‍ സ്‌കെയില്‍. ആര്‍ജിത ബോധ്യങ്ങളെ കട പുഴയ്ക്കുന്നതു തന്നെ ആയിരിക്കണം അത്. കല്പിത ഭാവനയുടെ എഴുതാ പ്പുറങ്ങളിലേക്ക് എഴുത്തുചാട്ടങ്ങള്‍ നടത്തുന്ന വി ജയദേവിന്റെ ഏറ്റവും പുതിയ നോവല്‍. ‘പാഹിമാം’. വി ജയദേവ്. ലോഗോസ് ബുക്‌സ്. വില 180 രൂപ.
