Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി

വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാണ് (42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ ചെയ്ത അൻവര്‍ വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഇയാളുടെ കൈയ്യിലെ പഴയ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ശ്രമം പൊളിഞ്ഞത്.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തെത്തി

15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തെത്തി. പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതിൽ തർക്കമില്ലെന്നും പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാഹുൽ മാങ്കൂട്ടത്തിൽ‌ പ്രതികരിച്ചത്. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും രാഹുൽ പറഞ്ഞു.

Posted inഷോർട് ന്യൂസ്

◾https://dailynewslive.in/ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 50 % കടന്നു. രണ്ടാം ഘട്ട പോളിംഗ് ദിവസവും എല്‍ഡിഎഫ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തി പിടിച്ചപ്പോള്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പീഢന ആരോപണം ഉയര്‍ത്തി യുഡിഎഫ് പ്രതിരോധിച്ചു. ◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി […]

Posted inബിസിനസ്സ്

യുഎസ് പലിശ കുറച്ചിട്ടും സ്വര്‍ണ വിലയില്‍ കുറവ്!

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 11,935 രൂപയും പവന്‍ വില 80 രൂപ കുറഞ്ഞ് 95,480 രൂപയിലുമെത്തി. 18 കാരറ്റിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,815 രൂപയും പവന് 80 രൂപ കുറഞ്ഞ് 78,480 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 7,645 രൂപയും ഒമ്പത് കാരറ്റിന് 4,935 രൂപയുമാണ് ഇന്ന് വില. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് 4 ശതമാനത്തില്‍ നിന്നും 3.75 […]

Posted inടെക്നോളജി

എ.ഐ കമ്പനികള്‍ റോയല്‍റ്റി നല്‍കണം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനായി പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍, അതിന്റെ സ്രഷ്ടാക്കള്‍ക്ക് എ.ഐ കമ്പനികള്‍ റോയല്‍റ്റി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പാനല്‍. ഈ റോയല്‍റ്റി നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഒരു സമിതിയായിരിക്കും തീരുമാനിക്കുക. ഓപ്പണ്‍എഐ, ഗൂഗിള്‍ തുടങ്ങിയ ആഗോള കമ്പനികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍ക്ക് ഇത് ബാധകമാകും. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ‘വണ്‍ നേഷന്‍, വണ്‍ ലൈസന്‍സ്, വണ്‍ പേയ്മെന്റ്: […]

Posted inവിനോദം

‘ഭഭബ’യുടെ ട്രെയിലര്‍ പുറത്ത്

ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഭഭബ’യുടെ ട്രെയിലര്‍ പുറത്ത്. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഒത്തുചേരുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍, അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ‘വേള്‍ഡ് ഓഫ് മാഡ്നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭയം ഭക്തി ബഹുമാനം […]

Posted inവിനോദം

‘പടയപ്പ’ റീ റിലീസ് ട്രെയ്ലര്‍

രജനികാന്തിന്റെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ‘പടയപ്പ’ എന്ന ചിത്രം. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നു. രജനികാന്ത് സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ആദരമര്‍പ്പിച്ചുകൊണ്ടാണ് റീ റിലീസ് വരുന്നത്. രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 12 നാണ് ചിത്രത്തിന്റെ റീ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴിതാ റീ റിലീസ് ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പടയപ്പ രണ്ടാം ഭാഗം ഉണ്ടാവുമെന്നും ഇതിനോടനുബന്ധിച്ച് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. നീലാംബരി എന്നാണ് […]

Posted inഓട്ടോമോട്ടീവ്

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ ജനുവരി അഞ്ചിനെത്തും

മഹീന്ദ്ര അവരുടെ ഫ്ളാഗ്ഷിപ്പ് എസ്യുവിയായ എക്സ്യുവി 700നെ മുഖം മിനുക്കി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പേരു പോലും എക്സ്യുവി 7എക്സ്ഒ എന്നു മാറ്റിയ ഈ മോഡല്‍ ജനുവരി അഞ്ചിന് വില്‍പനക്കെത്തും. നിലവില്‍ എക്സ്യുവി 700ന് മഹീന്ദ്ര 13.66 ലക്ഷം മുതല്‍ 23.71 ലക്ഷം രൂപ വരെയാണ്(എക്സ് ഷോറൂം) വിലയിട്ടിരിക്കുന്നത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമായെത്തുന്ന എക്സ്യുവി 7എക്സ്ഒക്ക് കൂടുതല്‍ വിലയും പ്രതീക്ഷിക്കാം. ഏകദേശം 14 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് എക്സ്യുവി 7എക്സ്ഒയുടെ പ്രതീക്ഷിക്കുന്ന വില. എക്സ്യുവി […]

Posted inപുസ്തകങ്ങൾ

ഒരാള്‍ക്ക് എത്രയടി മണ്ണു വേണം? മറ്റു കഥകളും

ഭൂമിയിലേക്കുംവെച്ച് ഏറ്റവും മഹത്തായ സാഹിത്യം’ എന്നായിരുന്നു ‘ഒരാള്‍ക്ക് എത്രയടി മണ്ണു വേണം’ എന്ന ടോള്‍സ്റ്റോയിക്കഥയെ ജെയിംസ് ജോയ്സ് വിശേഷിപ്പിച്ചത്. തെറ്റുകളില്‍നിന്നും കപടവിശ്വാസങ്ങളില്‍നിന്നും വ്യാജപ്രവാചകരില്‍നിന്നും പൈശാചികസ്വാധീനങ്ങളില്‍നിന്നും അതിസുന്ദരമായി നടന്നകന്ന് വെളിച്ചത്തില്‍ വീണു മരിക്കുന്ന മനുഷ്യരെ ടോള്‍സ്റ്റോയ് തന്റെ കഥകളില്‍ നിറച്ചു. ഒരുപക്ഷേ, ടോള്‍സ്റ്റോയിയുടെ നോവലുകളെക്കാള്‍ ‘വലുപ്പ’മുണ്ടായിരുന്നു അദ്ദേഹത്തിന്റെ കഥകള്‍ക്ക്! ‘ഒരാള്‍ക്ക് എത്രയടി മണ്ണു വേണം? മറ്റു കഥകളും’. പരിഭാഷ – എന്‍ ശ്രീകുമാര്‍. മാതൃഭൂമി. വില 212 രൂപ.  

Posted inആരോഗ്യം

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിക്കും

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിക്കുമെന്ന് വിദഗ്ധര്‍. ശൈത്യകാലത്ത് ഹൃദയത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. ഇത് സ്വഭാവികമായും രക്തസമ്മര്‍ദം വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് ഹൃദയത്തിന് അധിക സമ്മര്‍ദമുണ്ടാക്കുകയും കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടതായി വരികയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഈ കാലത്ത് രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. അണുബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സമയമാണ് ശൈത്യകാലം. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും രക്തം കട്ടപിടിക്കാനുള്ള പ്രവണ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതും […]