സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 11,935 രൂപയും പവന്‍ വില 80 രൂപ കുറഞ്ഞ് 95,480 രൂപയിലുമെത്തി. 18 കാരറ്റിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,815 രൂപയും പവന് 80 രൂപ കുറഞ്ഞ് 78,480 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 7,645 രൂപയും ഒമ്പത് കാരറ്റിന് 4,935 രൂപയുമാണ് ഇന്ന് വില. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് കുറച്ചത് സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഔണ്‍സിന് 4170 ഡോളര്‍ വരെ പോയ അന്താരാഷ്ട്ര സ്വര്‍ണവില തിരിച്ചു കയറി 4245 ഡോളറിലേക്ക് എത്തുകയായിരുന്നു. ഇന്നിപ്പോള്‍ 4214 ഡോളറാണ് അന്താരാഷ്ട്ര വില. വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 196 രൂപയായി. വെള്ളി വിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഒരു മാസത്തിനിടയില്‍ 15 ഡോളറിന്റെ വര്‍ധനയാണ് വെള്ളിയില്‍ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വെള്ളി വില 62.45 ഡോളറിലാണ്.
യുഎസ് പലിശ കുറച്ചിട്ടും സ്വര്‍ണ വിലയില്‍ കുറവ്!
