Posted inലേറ്റസ്റ്റ്

പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനം പിന്‍വാതില്‍ നിയമനമാണെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനം പിന്‍വാതില്‍ നിയമനമാണെന്ന് കെ സി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയും പട്ടികയിലുണ്ടെന്നും, വ്യാജ പരിചയ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനം സ്റ്റേ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പിന്‍വാതില്‍ നിയമനത്തില്‍ നിരാശരായ ഉദ്യോഗാര്‍ഥികളുടെ ചുടുകണ്ണീരില്‍ ഈ സര്‍ക്കാര്‍ വെന്തുരുകും. അവരുടെ കണ്ണീരിനു വിലയുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പി ആര്‍ ഡി അസി. ഇന്‍ഫര്‍മേഷന്‍ […]

Posted inലേറ്റസ്റ്റ്

നിയമസഭാ തെരഞ്ഞെടുപ്പിൽ ‌സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ.

ഇടുക്കി : ‌സിപിഎം- എസ്ഡിപിഐ ഡീൽ നിയമസഭാ തെരഞ്ഞെടുപ്പിൽഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണ് .വയനാട്ടിൽ വീട് വച്ചു നൽകുമെന്ന് കോൺഗ്രസ്സ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. ഗീബൽസിനെക്കാൾ വല്യ നുണ സതീശൻ പറയുന്നു. പിരിച്ച പണം എവിടെയാണെന്ന് പറയുന്നില്ല. ഇട്ട തറക്കല്ല് പോലും കാണുന്നില്ല. ഈ പണം ഉപയോഗിച്ചല്ലേ കോൺ​ഗ്രസ് ഇലക്ഷൻ പ്രചരണം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്‍റെ സ്വപ്നമാണെന്ന് രാഹുൽ ഗാന്ധി .കോട്ടയത്തെ യു ഡി എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുൽ സ്വപ്നം പങ്കുവച്ചത്. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും,തങ്ങൾ അധികാരത്തിൽ വന്നാൽ റബറിന്‍റെ താങ്ങുവില 250 രൂപയാക്കുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും രാഹുൽ ആരോപിച്ചു.   പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് കീഴടങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി […]

Posted inലേറ്റസ്റ്റ്

യുദ്ധം രൂക്ഷമായതിന് പിന്നാലെ ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നു

ദില്ലി: യുദ്ധം രൂക്ഷമായതിന് പിന്നാലെ ആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നു. പ്രമുഖ അലുമിനിയം ഉല്‍പ്പാദക രാജ്യങ്ങളായ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ ശാലകള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായതാണ് വിപണിയെ ഉലച്ചത്. ഇതോടെ അലുമിനിയം വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിന് അരികിലെത്തി. ഇതോടെ ഇന്ത്യന്‍ അലുമിനിയം കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം നേടാനായി. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, നാഷണല്‍ അലുമിനിയം കമ്പനി (നാല്‍കോ), വേദാന്ത എന്നിവയുടെ ഓഹരികള്‍ 2.5% മുതല്‍ 5.5% വരെ നേട്ടമുണ്ടാക്കി.

Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യം നക്സൽ മുക്തമാക്കിയതെന്ന് അമിത് ഷാ

  ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യം നക്സൽ മുക്തമാക്കിയതെന്ന് അമിത് ഷാ. പാർലമെന്റിൽ നടന്ന നക്സൽ വിരുദ്ധ നടപടികളിലെ ചർച്ചയിലായിരുന്നു അമിത് ഷായുടെ വാക്കുകൾ. ആയുധം കയ്യിലെടുക്കുന്നവരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയത് മോദി സർക്കാരാണെന്നും കൂട്ടിച്ചേർത്തു. ബസ്തർ നിലവിൽ നക്സൽ ഭീഷണിയിൽ നിന്ന് മുക്തമായിട്ടുണ്ട്. നരേന്ദ്രമോദി രാജ്യത്തെ പാവപ്പെട്ടവരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തി. ചുവപ്പ് ഭീകരത വികസനം തടസ്സപ്പെടുത്തിയെന്നും ഗോത്ര വിഭാഗക്കാർക്ക് വേണ്ടി കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്

ടിവികെ അധ്യക്ഷൻ വിജയ്‍യുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. വിജയ്ക്ക് 515.73 കോടി രൂപയുടെ സ്വത്തുണ്ടെന്നും ഭാര്യ സംഗീതയുടെ പേരിൽ 18 കോടിയുടെ സ്വത്തുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷത്തെ വിജയ്‍യുടെ വരുമാനം 734.4 കോടി രൂപയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.അതേ സമയം ആൾക്കൂട്ടം നിയന്ത്രണാതീതം ആകുമെന്ന് വ്യക്തമായതോടെ വിജയ്‍യുടെ ചെന്നൈയിലെ ഇന്നത്തെ പ്രചാരണയോഗം റദ്ദാക്കി. ഇത് സംബന്ധിച്ച് ടിവികെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് പ്രായമായവർക്കും അവശരായവർക്കും വേണ്ടി ഹോം വോട്ടിംഗ് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായമായവർക്കും അവശരായവർക്കും വേണ്ടി ഹോം വോട്ടിംഗ് തുടങ്ങി. 85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും, 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമായാണ് ഹോം വോട്ടിംഗ് നടത്തുന്നത്. ഒരു ലക്ഷത്തി നാൽപത്തയ്യായിരത്തിൽ അധികം വോട്ടർമാർ കേരളത്തിൽ ഹോം വോട്ടിംഗ് നടത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ പേര് നൽകിയവരുടെ വീടുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സുരക്ഷ ഉദ്യോഗസ്ഥർ, വീഡിയോഗ്രാഫർ, മൈക്രോ ഒബ്സർവർ എന്നിവടരടങ്ങുന്ന സംഘം നേരിട്ടെത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത് . വോട്ടർ ഐഡി കാർഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷൻ സജ്ജീകരിച്ചാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ട് ആരുടെ ആയാലും സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പിവി അൻവർ

കോഴിക്കോട്: വോട്ട് ആരുടെ ആയാലും സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പിവി അൻവർ. പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് പിവി അൻവർ വ്യക്തമാക്കി . എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അൻവറിൻ്റെ മറുപടി.ഇഡിയുടെ കള്ളപ്പണ ഇടപാട് കേസിലെ റിപ്പോർട്ട് ആശ്വാസം നൽകുന്നതാണ്.വികസനം ഉയർത്തിയപ്പോൾ കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. രാഷ്ട്രീയപോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിച്ചു . ബേപ്പൂരിലേക്ക് കെഎസ്ആർടിസി ബസ് പോലുമില്ല. എങ്ങും വികസന മുരടിപ്പാണെന്നും പിവി അൻവർ പറഞ്ഞു.

Posted inലേറ്റസ്റ്റ്

എഫ്‌ സി ആർ എയിലെ പുതിയ ഭേദഗതി വ്യവസ്ഥകൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിന്മാറണമെന്നുമാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

തിരുവനന്തപുരം: എഫ്‌ സി ആർ എ അഥവാ വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി വ്യവസ്ഥകൾ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കിടയിലും മതസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ ഇതിൽ നിന്ന് പിന്മാറണമെന്നുമാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതിരുന്നാലും സ്ഥാപനങ്ങളുടെ വിദേശ ഫണ്ടും ആസ്തികളും കേന്ദ്രം നിശ്ചയിക്കുന്ന അതോറിറ്റിക്ക് കൈവശപ്പെടുത്താമെന്ന പുതിയ വ്യവസ്ഥ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ നിയമം തന്നെ ദുരുപയോഗം തടയാൻ പര്യാപ്തമാണെന്നും, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന്റെ വില കിലോയ്ക്ക് 250 രൂപയാക്കി നിശ്ചയിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കോട്ടയം: ഈ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന്റെ വില കിലോയ്ക്ക് 250 രൂപയാക്കി നിശ്ചയിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗത്തിലെ ആദ്യതീരുമാനം ഇതായിരിക്കുമെന്ന് പുതുപ്പള്ളിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽഗാന്ധി പറഞ്ഞു. പത്ത് വർഷം തുടർച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയിൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമംവില വാഗ്‌ദാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ റബ്ബറിന്റെ വില ആദ്യം 250 രൂപയും പിന്നീട് 300 രൂപയുമായി […]