സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ച് തള്ളി. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാന്‍ അധികാരം നല്‍കുന്ന ബില്ലിനു രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, […]
വേടന്റെ പാട്ടുകൾക്ക് വിലക്ക്
ഗാനരചയിതാവും റാപ്പറുമായ വേടന്റെ പാട്ടുകൾക്ക് വിലക്ക്. ചെങ്ങന്നൂർ കാരക്കാട് ക്ഷേത്രോത്സവത്തിനിടെ അവതരിപ്പിച്ച ഗാനമേളയിൽ ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമ ഗാനങ്ങളിലേക്ക് കടന്ന ഗായകസംഘം കുതന്ത്രം എന്ന പാട്ടിന്റെ ട്രാക്ക് ഇട്ട ഉടൻ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെട്ടു. വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നും, ഇത്തരം ഗാനങ്ങൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നും സംഘാടക വ്യക്തമാക്കി.
പ്രതിപക്ഷ നേതാവുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, സംവാദത്തിന്‍റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും, സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു
ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു. ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണെന്നും ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭാ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. ലോകായുക്ത നിയമ ഭേദഗതി ചോദ്യം ചെയ്ത് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നൽകിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഭേദഗതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം
വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് തുഷാർ വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ രാഷ്ട്രീയനിലപാടല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും യോഗം വൈസ് പ്രസിഡന്റും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. എസ്.എൻ.ഡി.പി. യോഗത്തിന്റെ തീരുമാനം പറയണമെങ്കിൽ കൗൺസിൽ കൂടിയശേഷം മാത്രമേ സാധിക്കൂവെന്നും ഒരു മുന്നണിയെയും സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള നയം എസ്.എൻ.ഡി.പി. യോഗത്തിനില്ലെന്നും തുഷാർ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം ഈ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിയെയും പിന്തുണയ്ക്കുന്നില്ലെന്നും പത്തനംതിട്ടയിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ദിനപത്രത്തിലെ ലേഖനത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് നിർമ്മിക്കാത്തത്തിലാണ് മുഖ്യമന്ത്രി വിമർശിച്ചത്. അതേസമയം വികസനത്തിൽ സംവാദം തുടങ്ങിയെന്നും സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് മുതൽ പ്രതിപക്ഷവുമായി സംവാദം തുടങ്ങി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ നേരിട്ടുള്ള സംവാദം ഉണ്ടാവില്ലെന്നാണ് സൂചന.
ഇന്നും നാളെയുമായി രണ്ട് എൽപിജി ടാങ്കർ കപ്പലുകൾ ഇന്ത്യയിലെത്തും
എൽപിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി 94000 ടൺ എൽപിജി ടാങ്കർ കപ്പലുകൾ ഇന്ത്യയിലെത്തും. ബി ഡബ്ല്യു എൽമ്, ബിഡബ്ല്യു ടൈർ എന്നീ കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നിട്ടുള്ളത്. 18 കപ്പലുകളാണ് ഇനി ഹോർമുസ് കടക്കാനുള്ളത്. പേർഷ്യൻ ഗൾഫിലേക്ക് എണ്ണ കൊണ്ടുവരാൻ ഇനി കപ്പലുകൾ അയക്കുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കിയിട്ടുണ്ട്. കരിഞ്ചന്ത തടയാൻ സംസ്ഥാനങ്ങൾ കൺട്രോൾ റൂമുകൾ തുടങ്ങണമെന്നും കേന്ദ്രം ആവർത്തിച്ചു.
ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്തു
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിന് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ 5 വകുപ്പുകൾ ചുമത്തി ചെന്നൈ പൊലീസ് കേസ് എടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയിൽ റോഡ് ഷോയിൽ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ
ഹോർമുസിൽ പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇറാൻ സുരക്ഷ കൗൺസിൽ. കപ്പലുകൾക്ക് പുതിയ മാർഗ്ഗനിർദേശം ഏർപ്പെടുത്തി. നിയന്ത്രണത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളും. യുഎന്നുമായും തുർക്കി സംസാരിച്ചു. കടലിടുക്ക് കടന്ന 2 എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തും, 18 കപ്പലുകൾക്ക് കൂടി ഉടൻ അനുമതി കിട്ടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേസമയം അമേരിക്കയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട് ഇറാൻ നിലപാട് വ്യക്തമാക്കി. യുദ്ധം നിർത്തിയാൽ മാത്രം ചർച്ചയെന്നും സമാധാന ശ്രമങ്ങളുടെ മറവിൽ ആക്രമിച്ച ചതി മറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
പ്രഭാത വാർത്തകൾ
സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു. റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച പ്രിസം ജീവനക്കാരുടെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പിന്‍വാതില്‍ നിയമന നീക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ ബന്ധുവും ഡിവൈഎഫ്ഐ നേതാവിന്റ ഭാര്യയും പട്ടികയില്‍ ഇടംപിടിച്ചിരുന്നെന്നും അദ്ദേഹം ആരോപിച്ചു. റബര്‍ […]
