തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. മധുരയിൽ നിന്നും റോഡ് മാർഗ്ഗം ശിവഗംഗയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവുകയായിരുന്നു വിജയ്. അതിർത്തിയിലെ ചെക് പോയിന്റിൽ വെച്ച് ഫ്ലൈയിംഗ് സ്ക്വാഡ് അംഗങ്ങൾ വിജയ്‌യുടെ വാഹനവ്യൂഹം തടയുകയും പരിശോധനയ്ക്കായി നിർദ്ദേശിക്കുകയുമായിരുന്നു. മോഡൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പണമോ മറ്റ് നിരോധിത വസ്തുക്കളോ കടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ഏപ്രിൽ 23-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കർശനമായ സുരക്ഷാ പരിശോധനകളാണ് നടക്കുന്നത്.
ടി വി കെ അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന
