കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ അധിക്ഷേപ പരാമർശവുമായി പി സി ജോർജ്. ചില മെത്രാന്മാർ യുഡിഎഫുകാരാണെന്നും യുഡിഎഫിന് വേണ്ടി ഇവര്‍ കുരക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ചുപറഞ്ഞെന്നും പിസി ജോർജ് ആരോപിച്ചു. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ടെന്ന് പറഞ്ഞ പി സി ജോർജ്, എഫ്സിആര്‍എ വരുമെന്നും നിയമം പാലിക്കാത്തവരെ പാലിപ്പിക്കുമെന്നും, സഭയായാലും എന്തായാലും വിദേശത്ത് നിന്ന് പണം വന്നാൽ കണക്ക് കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധിക്ഷേപ പരാമർശവുമായി പി സി ജോർജ്
