ഇന്ന് ഏപ്രില്‍ ഒന്ന്. വിഡ്ഢിദിനം. യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിനെ തൊടുപുഴയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രക്തസമ്മര്‍ദ്ദം, ഇസിജി വ്യതിയാനം കണ്ടതിനാല്‍ രഞ്ജിത്തിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജനുവരി ഒമ്പതിന് ഫോര്‍ട്ട് കൊച്ചിയില്‍ കാരവാനില്‍ വച്ച് ഉപദ്രവിച്ചെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. ഇറാനിലെ ഇസ്ഫഹാനിലുള്ള ബദര്‍ സൈനിക കേന്ദ്രത്തില്‍ യുഎസ് സൈന്യം വന്‍ സ്‌ഫോടനം നടത്തി. 2000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ […]
രാത്രി രാത്രി വാർത്തകൾ
എഫ്സിആർഎ നിയമഭേദഗതിയിൽ കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും നൽകുന്ന ന്യായീകരണങ്ങൾ തള്ളി കേരളത്തിലെ ക്രൈസ്തവ സഭകൾ. സഭകൾക്ക് ആശങ്കയുണ്ടാകുമ്പോൾ അത് തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്കുണ്ടാകുമെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷ വേട്ടക്കുള്ള മറ്റൊരു മാരകായുധമാണ് ഭേദഗതിയെന്ന് മുഖപ്രസംഗത്തിൽ ദീപിക ദിനപത്രവും കുറ്റപ്പെടുത്തി. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി കടുത്ത പ്രതിരോധത്തിലാകുമ്പോൾ വ്യാജ പ്രചാരണങ്ങളെ പൊളിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എഫ്സിആർഎ നിയമ […]
പൊന്നാനിയിലെ എൽഡിഎഫ് പ്രചാരണ വേദിയെ ആവേശത്തിലാക്കി ആർജെഡി നേതാവ് തേജ്വസി യാദവ്
പൊന്നാനിയിലെ എൽഡിഎഫ് പ്രചാരണ വേദിയെ ആവേശത്തിലാക്കി ആർജെഡി നേതാവ് തേജ്വസി യാദവ്. ബിഹാർ എന്നെങ്കിലും കേരളത്തെ പോലെ ആകുമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തേജ്വസി പറഞ്ഞു . കേരളം എന്നും ബിഹാറിന് മാർഗദർശനം ആണ്. എല്ലാവർക്കും കേരളത്തിൽ ഒരുപോലെ വിദ്യാഭാസം സാധ്യമാകുന്നു. സാമൂഹ്യ സുരക്ഷയും എല്ലാവർക്കും ലഭിക്കുന്നു. ജാതിയുടെ വിവേചനം പാടില്ല. ഒരാളെയും മാറ്റി നിർത്തരുത്. ജാതിക്കെതിരായ പോരാട്ടം കേരളത്തെ ഒരുമിച്ച് നിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർകാർ അഭിനന്ദനം അർഹിക്കുന്നു. രാജ്യത്തെ യുവാക്കൾക്ക് കേവലം മുദ്രാവാക്യം […]
എഫ്സിആർഎ നിയമഭേദഗതിയിൽ കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും നൽകുന്ന ന്യായീകരണങ്ങൾ തള്ളി കേരളത്തിലെ ക്രൈസ്തവ സഭകൾ
എഫ്സിആർഎ നിയമഭേദഗതിയിൽ കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും നൽകുന്ന ന്യായീകരണങ്ങൾ തള്ളി കേരളത്തിലെ ക്രൈസ്തവ സഭകൾ. സഭകൾക്ക് ആശങ്കയുണ്ടാകുമ്പോൾ അത് തിരിച്ചറിയാനുള്ള വിവേകം വോട്ടർമാർക്കുണ്ടാകുമെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ മുന്നറിയിപ്പ് നൽകി. ന്യൂനപക്ഷ വേട്ടക്കുള്ള മറ്റൊരു മാരകായുധമാണ് ഭേദഗതിയെന്ന് മുഖപ്രസംഗത്തിൽ ദീപിക ദിനപത്രവും കുറ്റപ്പെടുത്തി. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി കടുത്ത പ്രതിരോധത്തിലാകുമ്പോൾ വ്യാജ പ്രചാരണങ്ങളെ പൊളിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധത്തിൽ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
ഇറാനുമായുള്ള യുദ്ധത്തിൽ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി . സമാധാന ചർച്ചകൾ നടക്കുമ്പോഴും, 11,000 ഇറാനിയൻ ലക്ഷ്യങ്ങൾ തകർത്തതായും സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പെന്റഗൺ അറിയിച്ചു.വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു . രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെഗ്‌സെത്ത് അമേരിക്കയുടെ ശക്തമായ നിലപാട് വെളിപ്പെടുത്തിയത്. യുദ്ധം […]
ട്രെൻഡ് അനുകൂലമായാൽ യുഡിഎഫ്ന് നല്ല വിജയമുണ്ടാകുമെന്ന് ശശി തരൂർ
ട്രെൻഡ് അനുകൂലമായാൽ യുഡിഎഫ്ന് നല്ല വിജയമുണ്ടാകുമെന്ന് ശശി തരൂർ. യുഡിഎഫ് എത്ര സീറ്റ് നേടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വനിത മുഖ്യമന്ത്രിയെന്ന രാഹുലിന്റെ പ്രതികരണത്തിൽ ഭാവിയിൽ ഇക്കാര്യം നടപ്പാകുമെന്നും ശശി തരൂർ പ്രതികരിച്ചു. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ ഇടപെടുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. സിപിഎം ബിജെപി ഡീൽ ഉണ്ടെന്നും കോൺഗ്രസിന്റെ ഡീൽ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്സിആർഎ ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണം. ഇല്ലെങ്കിൽ വലിയ അപകടമാണ്. ഈ വിഷയം കോടതിയിലെത്തും. ന്യൂനപക്ഷങ്ങളുടെ […]
എൽഡിഎഫ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നതാണ്, യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
എൽഡിഎഫ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നതാണ്, യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തെയും കഴക്കൂട്ടത്തെയും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വി ശിവൻകുട്ടി മികച്ച മന്ത്രിയാണ്ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നല്ലതുപോലെ അദ്ദേഹം പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിൽ കേന്ദ്രം എന്തെങ്കിലും പങ്ക് വഹിച്ചോ? ദുരന്തം ഉണ്ടായപ്പോൾ പോലും കൂടെ നിന്നില്ല. രാഷ്‌ട്രീയ കാരണത്താൽ നികുതി വിഹിതം പോലും തരുന്നില്ല. ഇവിടെ ഇഷ്‌ടമുള്ളവ കഴിക്കാം, വിശ്വാസം അനുസരിച്ച് ജീവിക്കാം. എല്ലാ മതസ്ഥർക്കും […]
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ എത്തുന്നതിന്സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിൽ എത്തുന്നതിന്സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വോട്ടർമാർക്കാണ് ഈ സേവനം ലഭ്യമാകുക. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം പോളിങ് ശതമാനം കുറയാതിരിക്കാനും എല്ലാ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഇങ്ങനെയൊരു സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.ഊബർ ആപ്പിലൂടെ കാർ, ഓട്ടോ, അല്ലെങ്കിൽ ബൈക്ക് എന്നീ വിഭാഗങ്ങളിൽ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. വോട്ടറെ പിക്ക് ചെയ്യുന്ന […]
എം ബി രാജേഷ് പി ആർ സ്റ്റണ്ട് നടത്തുകയാണെന്ന ആരോപണവുമായി തൃത്താലയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം
പാലക്കാട്: എം ബി രാജേഷ് പി ആർ സ്റ്റണ്ട് നടത്തുകയാണെന്ന ആരോപണവുമായി തൃത്താലയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം. വാഗ്വാദങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കാനും പുകമറ സൃഷ്ടിക്കാനുമാണ് രാജേഷ് ശ്രമിക്കുന്നത്. കിഫ്‌ബി വഴി ഒരു റോഡ് പോലും തൃത്താലയിൽ പൂർത്തിയായിട്ടില്ല. എല്ലാം എഫ്ബി വഴി മാത്രമാണ്. യുഡിഎഫിന്റെ പല പദ്ധതികളും രാജേഷ് തന്റേതാക്കി മാറ്റി. രണ്ട് കോടി രൂപ താൻ അനുവദിച്ച ഒരു പദ്ധതി രണ്ട് കോടി അഞ്ച് ലക്ഷമാക്കി രാജേഷ് പുതുക്കി അയച്ചു. അത്തരത്തിൽ വിലകുറഞ്ഞ കാര്യങ്ങളാണ് […]
എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച
ദില്ലി: എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ നിലപാട് വ്യക്തമാക്കി. ബിൽ ആർക്കും എതിരല്ലെന്നും വിദേശഫണ്ടുകൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസർക്കാർ വാദം സഭാ നേതൃത്വങ്ങൾ തള്ളി. ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. ബിൽ ആർക്കും എതിരല്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് പാർലമെന്റിൽ […]
