മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്ത ‘ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’ ആഗോള ബോക്‌സ് ഓഫിസില്‍ മെഗാ വിജയം നേടി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത ഏകദേശം മൂന്നാഴ്ചകള്‍ പിന്നിടുമ്പോള്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കലക്ഷന്‍ 119 കോടിയോളമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കേരളത്തില്‍ നിന്ന് മാത്രം 51 കോടിക്ക് മുകളില്‍ സ്വന്തമാക്കിയ ചിത്രം ഇന്ത്യയിലെ മറ്റു മാര്‍ക്കറ്റില്‍ നിന്ന് 6 കോടിക്ക് മുകളിലും വിദേശത്തു നിന്ന് 60 കോടിയോളവുമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ നൂറു കോടി ക്ലബിലെത്തിയ പതിനാലാമത്തെ മാത്രം ചിത്രമായി മാറിയ ആട് 3 , മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യ പത്തിലേക്ക് ഉള്ള കുതിപ്പ് തുടരുകയാണ്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ആദ്യ 100 കോടി ചിത്രവുമാണ് ആട് 3.
