2026ന്റെ ആദ്യപാദത്തിലെ കണക്കുകള്‍ അനുസരിച്ച് ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്ലയുടേതാണെന്നാണ് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ടെസ്ലയുടെ 3,58,023 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ബിവൈഡിയുടെ വില്‍പ്പന 3,10,389 യൂണിറ്റിലേക്ക് ഒതുങ്ങുകയായിരുന്നു. അതായത് ബിവൈഡിയെക്കാള്‍ 47000-ത്തിലധികം കാറുകള്‍ നിരത്തുകളില്‍ എത്തിച്ചാണ് ടെസ്ലയുടെ ഈ മുന്നേറ്റം. ടെസ്ലയുടെ ഇരട്ട മോഡലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന മോഡല്‍ വൈ, മോഡല്‍ 3 കാറുകളുടെ വില്‍പ്പനയില്‍ ഉണ്ടായ കുതിപ്പാണ് തിരിച്ചുവരവിന് വഴിയൊരുക്കിയിത്. ടെസ്ലയുടെ വില്‍പ്പനയുടെ 95 ശതമാനവും ഈ രണ്ട് മോഡലുകളുടെ സംഭാവനയാണ്. 2025-ലെ ആദ്യപാദത്തെ അപേക്ഷിച്ച് 6.3 ശതമാനത്തിന്റെ വര്‍ധനവാണ് 2026-ലെ ആദ്യപാദത്തില്‍ ടെസ്ല കൈവരിച്ചിരിക്കുന്നത്. ഇതേകാലയളില്‍ ബിവൈഡിയുടെ വില്‍പ്പനയില്‍ 25 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
