കൊച്ചി: വിഡി സതീശനെ ദയവ് ചെയ്ത് മുഖ്യമന്ത്രി, ചർച്ചക്ക് വെല്ലുവിളിക്കരുതെന്ന് നടൻ സലിം കുമാർ. മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് വിഡി എഴുതിക്കുമെന്നും,പുലിമടയിൽ തല വയ്ക്കരുതെന്നും സലീം കുമാർ പറഞ്ഞു. നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വിഡി സതീശനെന്നും സലീം കുമാർ പറഞ്ഞു. ‘ഊളം പാറ എന്നൊരു മാനസിക ആരോഗ്യ കേന്ദ്രം ഇല്ല‘. അങ്ങനെ രണ്ടു ആളുകളും ഇല്ല. ഉണ്ടെങ്കിൽ അവരുടെ മേൽവിലാസം തരണമെന്നും മുഖ്യമന്ത്രിയോട് സലിം കുമാർ […]
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ആശങ്കയുണ്ടെന്നും, പുന:പരിശോധന വേണമെന്നും കർദിനാൾ ക്ലിമിസ് കാതോലിക ബാവ
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ആശങ്കയുണ്ടെന്നും, പുന:പരിശോധന വേണമെന്നും കർദിനാൾ ക്ലിമിസ് കാതോലിക ബാവ. ഏകാധിപത്യപരമായ അധികാരം നൽകുന്നതാണ് ഈ ബില്ലെന്നും ഈ അധികാരം ദുർവിനിയോഗം ചെയ്യപ്പെടാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങൾ കർശനമാണ്. അത് പ്രകാരം 10,000ൽ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ എംപിമാർ പാർലമെന്റിൽ ഇല്ല. […]
എഎ റഹീമിനെതിരെ പരാതി നൽകി വിഎസ് ശിവകുമാർ
സിപിഎം നേതാവ് എഎ റഹീമിനെതിരെ 2 കോടി രൂപയുടെ മാനനഷ്ട കേസ് കൊടുക്കുമെന്നും കളക്ടർക്കും പരാതി നൽകിയെന്നും അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ശിവകുമാർ. കോൺഗ്രസിനെതിരെ ഡീൽ ആരോപണം ഉയർത്തിയ എഎ റഹീം പെരുമാറ്റചട്ട ലംഘനമാണ് നടത്തിയതെന്നും, വർഗ്ഗീയ ധ്രുവീകരണം നടത്തിയെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നും വിഎസ് ശിവകുമാർ പറഞ്ഞു.
മുഖ്യമന്ത്രി അവസരവാദത്തിന്റെ ആൾരൂപമായി മാറിയെന്ന് വി.ഡി. സതീശൻ.
അവസരവാദത്തിന്റെ ആൾരൂപമായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് വിജയത്തിനായി എസ്ഡിപിഐയുമായും പിഡിപിയുമായും ആർഎസ്എസ്സുമായും മുഖ്യമന്ത്രി കൂട്ടുകൂടും എന്നാൽ എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോൾ പിണറായി വിജയൻ ആദ്യം ചെയ്യേണ്ടത്, എസ്ഡിപിഐക്കാർ കൊന്ന അഭിമന്യുവിന്റെ വീട്ടിൽ പോയി അവരുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണെന്നും എന്നാൽ എന്ത് ചെയ്താലും തിരഞ്ഞെടുപ്പിൽ ജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി പ്രകടന പത്രിക പുറത്തിറക്കി
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. കൂടാതെ നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്.
ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് നേരേയുണ്ടായ കല്ലേറിനെ തുടർന്ന് യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. പുറമേരി സ്വദേശിനിയായ ആലുവ യു സി കോളജിൽ പഠിക്കുന്ന 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. പല്ലുകളും നഷ്ടമായി. ഇന്നലെ രാത്രി 9.50ന് കടലുണ്ടിക്കും ഫറോക്കിനുമിടയിലായിരുന്നു […]
ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട്, നാല് തീയതികളിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നേരിയ മഴക്കും ഏപ്രിൽ 3ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താൻ കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
സംസ്ഥാനത്ത് പോളിങ് ശതമാനമുയർത്താനായി വോട്ടർമാർക്ക് ബൂത്തിലെത്താൻ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യൂബർ ആപ്പിൽ സൗജന്യയാത്ര സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് കിലോമീറ്റർ വരെ സൗജന്യമായി വോട്ടർമാർക്ക് യാത്ര ചെയ്യാം കാർ,ഓട്ടോ,ബൈക്ക് സേവനങ്ങൾ ഉപയോഗപ്പെടുത്താം.പോളിഗ് ബൂത്തുകളുടെ ലൊക്കേഷനുകൾ യൂബർ ആപ്പിൽ രേഖപ്പെടുത്തും. കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കാൻ ഹൽവ നൽകാനും കമ്മീഷൻ തീരുമാനിച്ചിരുന്നു.
ട്രംപിന്റെ വാദം തള്ളി ഇറാൻ
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ യുഎസും ഇറാനും ഇടയിൽ ചർച്ചകൾ നടക്കുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. 31 ദിവസമായി തുടരുന്ന പോരാട്ടത്തിനിടയിൽ യുഎസുമായി നേരിട്ടോ അല്ലാതെയോ ചർച്ച നടന്നിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. യഥാർത്ഥ ചർച്ചകളിൽ ഏർപ്പെടുന്നതിന് പകരം പാകിസ്താൻ ഉൾപ്പെടെയുള്ള ഇടനിലക്കാർ വഴി അമേരിക്ക നിർദ്ദേശങ്ങൾ കൈമാറുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ പറഞ്ഞു.
കൊച്ചി മുസ്‌രിസ് ബിനാലെയുടെ ആറാം പതിപ്പ് കൊടിയിറങ്ങി
ഏഴ് ലക്ഷത്തോളം പേര്‍ക്ക് കലാവിരുന്ന് ഒരുക്കി കൊച്ചി മുസ്‌രിസ് ബിനാലെയുടെ ആറാം പതിപ്പ് കൊടിയിറങ്ങി. ഉച്ചയ്ക്ക് 12ന് മുഖ്യവേദിയായ ആസ്പിൻ വാളിൽ ക്യൂറേറ്റര്‍ നിഖിൽ ചോപ്രയാണ്, ബിനാലെയുടെ കൊടിയിറക്കിയത്. അവസാന ദിനമായതിനാൽ, ഇന്ന് പ്രവേശനം സൗജന്യമാണ്. അഞ്ചുമണിവരെ വേദികളിൽ പ്രവേശനമുണ്ടാകും. വൈകീട്ട് ഏഴിന് ദര്‍ബാര്‍ ഹാളിലാണ് ഔദ്യോഗിക സമാപന ചടങ്ങ് നടക്കുക. 2027 ഡിസംബര്‍ 12നാണ് ഏഴാംപതിപ്പ് തുടങ്ങുന്നത്.
