ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ വന്‍ വര്‍ധന. മാര്‍ച്ച് മാസത്തില്‍ നിക്ഷേപം 56 ശതമാനം വര്‍ധിച്ച് 40,450 കോടി രൂപയായി. ഡെറ്റ് ഫണ്ടുകളില്‍നിന്നാകട്ടെ 2.94 ലക്ഷം കോടി രൂപ പിന്‍വലിക്കുകയാണുണ്ടായത്. ഹൈബ്രിഡ് ഫണ്ടുകളിലും നിക്ഷേപവരവ് കുറഞ്ഞു. ഡെറ്റ് ഫണ്ടുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചത് മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം ആസ്തിയെ ബാധിച്ചു. എ.യു.എം ഫെബ്രുവരിയിലെ 81.77 ലക്ഷം കോടി രൂപയില്‍ നിന്ന് മാര്‍ച്ചില്‍ 73.48 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഫെബ്രുവരിയിലെ 25,977 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ നിക്ഷേപം 40,450 കോടി രൂപയായി ഉയര്‍ന്നു (56% വര്‍ധന). മുന്‍വര്‍ഷം മാര്‍ച്ചിലെ 25,082 കോടി രൂപയെ അപേക്ഷിച്ച് 61 ശതമാനം വളര്‍ച്ചയാണിത്. മാര്‍ച്ചില്‍ 24 പുതിയ ഫണ്ട് സ്‌കീമുകള്‍ വിപണിയിലെത്തി. ആകെ സമാഹരിച്ച തുക: 3,985 കോടി രൂപയാണ്.
ഇക്വിറ്റി ഫണ്ട് നിക്ഷേപത്തില്‍ 56 ശതമാനം വര്‍ധന
