കണ്ണൂർ: പയ്യന്നൂരിൽ നടന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിൽ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി കുഞ്ഞികൃഷ്ണൻ . രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട നിര്‍ണായക ബാങ്ക് രേഖകളാണ് പുറത്തുവന്നത് . രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയ സെക്രട്ടറി സ്വന്തം പേരിലാക്കിയെന്നും ബാങ്ക് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് വി കുഞ്ഞികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പണം ഭവന നിര്‍മ്മാണത്തിന് ചെലവഴിച്ചെന്ന് കള്ളരേഖയുണ്ടാക്കിയതിന്റെ കൂടുതൽ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പ്രതിരോധത്തെ […]
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു
വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ ഭേദഗതി പ്രകാരം, വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കാൻ കഴിയാതിരുന്നാലോ അപേക്ഷ നിരസിക്കപ്പെട്ടാലോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ […]
സെൻസസ് രണ്ടു ഘട്ടമായിട്ടാണ് നടത്തുന്നതെന്ന് സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍
2027 ലെ സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വ്യക്തമാക്കി. കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതൽ ജൂണ്‍ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. ആദ്യ ഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുക. ഇതിൽ താമസസൗകര്യങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീടുകളിലെ […]
യുഡിഎഫ് പൊതുയോഗത്തിൽ എൽഡിഎഫ്, ബിജെപി സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെ കേരളത്തിലെ ഇടത് സർക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരുപോലെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ഡൽഹിയിൽ ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് മോദിക്ക് നന്നായി അറിയാം അതുകൊണ്ടാണ് കേരളത്തിൽ യുഡിഎഫിനെ തടയാൻ അദ്ദേഹം […]
യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്ന് വി ഡി സതീശൻ
യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും എസ്‍ഡിപിഐയുടെ പിന്തുണ സിപിഎം സ്വീകരിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയിൽ ഒരു രൂപ പോലും എങ്ങോട്ടും മാറ്റിയിട്ടില്ലെന്നും കോമണ്‍ ആപ്പ് വഴിയാണ് തുക സമാഹരിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. അതോടൊപ്പം വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്താമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി
തമിഴ്നാട്ടിൽ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ് യും ആദ്യ ദിനം തന്നെ നാമനിർദേശ പത്രിക നൽകി. കൊളത്തൂരിൽ പത്രിക നൽകിയ ശേഷം സ്റ്റാലിൻ നടത്തിയ റോഡ്ഷോയിൽ നൂറു കണക്കിന് സ്ത്രീകളെ ഡിഎംകെ അണിനിരത്തി. മത്സരം ദില്ലിയും തമിഴ്നാടും തമ്മിൽ ആണെന്നും ആരൊക്കെ എതിരാളികൾ ആയി വന്നാലും ഡിഎംകെ ജയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. അതോടൊപ്പം രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ്, ചെന്നൈ പെരമ്പൂരിൽ ആണ് ഇന്ന് പത്രിക നൽകിയത്. ടിവികെ നേതാക്കൾക്കൊപ്പം […]
മദ്ധ്യാഹ്ന വാർത്തകൾ
എൽഡിഎഫ് സർക്കാർ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ യുഡിഎഫ് പ്രചാരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കേരളത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയിൽ എൽഡിഎഫ് സർക്കാർ നടത്തിയ കൊള്ളയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. എൽഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണെന്ന് അതിൻറെ തെളിവാണ് ഇത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ‘മറുപടി താങ്ങാനാകില്ല, സംവാദത്തിന് തയ്യാർ’ എന്നു മുഖ്യമന്ത്രി പിണറായി […]
നിതീഷ് കുമാർ എംഎൽസി അംഗത്വം ഔദ്യോഗികമായി രാജിവെച്ചു
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാർ തന്‍റെ നിയമസഭ കൗൺസിൽ അംഗത്വം ഔദ്യോഗികമായി രാജിവെച്ചു. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ഇന്ന് ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചത്. ദീർഘകാലമായി ബിഹാർ രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദുവായ നിതീഷ് കുമാർ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത് എന്താണെന്ന് വ്യക്തമല്ല. വരും മണിക്കൂറുകളിൽ കൂടുതൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 16 നാണ് നിതീഷ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
വി കെ പ്രശാന്തിനെതിരെ പരാതി നൽകി കെ മുരളീധരന്‍
വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ പരാതി നല്‍കി. തന്റെ പ്രചാരണത്തിന് കൂലിക്ക് ആളെ ആവശ്യപ്പെട്ട് ആപ്പിൽ പരസ്യം കൊടുത്തെന്ന സിപിഎം പ്രചാരണത്തിനെതിരെയാണ് പരാതി. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇങ്ങനെ ചെയ്യുന്നതെന്നും വി കെ പ്രശാന്താണ് ഇതിനു പിന്നിലെന്നും തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വി കെ […]
പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു. എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡ് പങ്കുവെച്ച് അതിൽ സംവാദമാകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്നാണ് വി ഡി സതീശൻ അവകാശപ്പെടുന്നത്. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകൾ എൽഡിഎഫ് മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികളിലുണ്ട്. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി […]
