5 13

മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് വിറ്റഴിച്ചത് മൂന്നു കോടിക്കടുത്ത് വാഹനങ്ങള്‍. ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2025-26 സാമ്പത്തികവര്‍ഷം 2,96,71,064 വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13.30 ശതമാനം അധികമാണിത്. വില്‍പ്പനയില്‍ മുന്നില്‍ ഇരുചക്രവാഹന വിഭാഗമാണ്. 2.14 കോടി ഇരുചക്രവാഹനങ്ങളാണ് നിരത്തിലെത്തിയത്. രണ്ടാമതുള്ള യാത്രാവാഹന വിഭാഗത്തില്‍ 47 ലക്ഷം കാറുകള്‍ നിരത്തിലെത്തി. ഇരു വിഭാഗത്തിലും 13 ശതമാനത്തിലധികം വാര്‍ഷിക വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 10.61 ലക്ഷം വാണിജ്യ വാഹനങ്ങള്‍, 10.50 ലക്ഷം ട്രാക്ടറുകള്‍, 13.63 ലക്ഷം മുച്ചക്ര വാഹനങ്ങള്‍ എന്നിങ്ങനെയും പുറത്തിറങ്ങി. ജിഎസ്ടി കുറച്ചശേഷം കുതിച്ചുയരുകയായിരുന്നു വില്‍പന. ട്രാക്ടറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന ആദ്യമായാണ് പത്തുലക്ഷം കടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2026 മാര്‍ച്ചില്‍ 26.92 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *