Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 10 നാള്‍ 

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പര്യടനം. നാളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്.നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. കൂടാതെ റാന്നിയിലും ആറന്‍മുളയിലും രാഹുല്‍ ഗാന്ധിയെത്തും.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കൊല്ലത്താണ് . ചവറ, കൊല്ലം, കൊട്ടാരക്കര, ചടയമംഗലം എന്നീ നാലു മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സമസ്തയിൽ അഭിപ്രായ വ്യത്യാസം

ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഓരോ തിരഞ്ഞെടുപ്പിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് അതത് പാർട്ടിനേതൃത്വങ്ങളാണ് തീരുമാനിക്കേണ്ടത്. അതിന്റെ ഗുണവും ദോഷവും അവരാണ് ആലോചിക്കേണ്ടത്. ഇത്തരം കാര്യങ്ങളിൽ മതത്തിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കാമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. അതോടൊപ്പം ഉമർ ഫൈസി മുക്കത്തിനെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരും രംഗത്തെത്തി. സമൂഹത്തിൽ ഇടപെടാനുള്ള ഇടം നഷ്ടമാകാതിരിക്കാൻ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗൾഫ് മേഖല ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി തുടരുന്നു

യുഎഇയിൽ പുലർച്ചെ ശക്തമായ ആക്രമണം ഉണ്ടായി. തുടർച്ചയായി സ്ഫോടക ശബ്ദങ്ങൾ ഉയര്‍ന്നു. എന്നാൽ ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. അതോടൊപ്പം  ഇറാനിലെ തബ്റിസ് നാഗരത്തിൽ പെട്രോ – കെമിക്കൽ ഫാക്ടറി ആക്രമിക്കപ്പെടുകയും  വാതക ചോർച്ച ഉണ്ടാവുകയും ചെയ്തു. അതേസമയം, അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. കരയുദ്ധത്തിന് ശ്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാർത്തകൾ

വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നാടുവിടുന്ന യുവാക്കളുടെ നാടായി കേരളം മാറിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ബിജെപി എ ടീമായി. ബിജെപിയുടെ ബി ടീം ആണെന്നു കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പരസ്പരം ആരോപിക്കുന്നു. തൃശൂരിലും പാലക്കാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോദി റോഡ് ഷോയ്ക്കുശേഷം നടത്തിയ പ്രസംഗത്തിലാണ് ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ ഇരുമുന്നണികളും ബിജെപിയെ ഭയക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിച്ചെന്നും അദ്ദേഹം ആരോപിച്ചു.   പാലക്കാട്ടെ കല്‍പാത്തി ക്ഷേത്രം തന്റെ മണ്ഡലമായ വാരാണസിയിലെ കാശി ക്ഷേത്രത്തോട് ഉപമിച്ച മോദി മലയാളത്തിലാണ് […]

Posted inലേറ്റസ്റ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ സർവീസിലുള്ളവരുടെയും വിരമിച്ചവരുമായ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷനുകൾ, അലവൻസുകൾ, ശമ്പളം എന്നിവയിൽ വലിയ രീതിയിൽ മാറ്റമുണ്ടാകും. ശമ്പള വർധനവിനൊപ്പം, പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കമ്മീഷൻ ഡിയർനെസ് അലവൻസ് (ഡിഎ) ക്രമീകരിക്കും.    

Posted inലേറ്റസ്റ്റ്

ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധ സമാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധ സമാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായുള്ള വെടിനിർത്തലിൽ ചൈനയുടെ മധ്യസ്ഥതാ വാദം തെറ്റാണെന്നും, ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നുമാണ് ഇന്ത്യയുടെ വിദേശകാര്യ ഉന്നത ഉദ്യാഗസ്ഥരിൽ നിന്നുണ്ടായ പ്രതികരണം.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      മഹാരാഷ്ട്രയിൽ സിഎസ്ഐ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രിസ്തീയ വിശ്വാസങ്ങൾക്കും വൈദികർക്കും എതിരായി നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്.വലിയ ആശങ്കയോട് കൂടിയാണ് ആവർത്തിക്കുന്ന സംഭവങ്ങളെ സഭ കാണുന്നത്. ഈ വിഷയങ്ങളിൽ ശക്തമായ രീതിയിൽ ക്രിസ്തീയ സമൂഹത്തിന്റെ പ്രതികരണം ഉണ്ടാകുമെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ പറഞ്ഞു.   ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച എസ്ഐടിയില്‍ സിപിഎം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സിഐമാരെ […]

Posted inലേറ്റസ്റ്റ്

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായക പ്രതികരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായക പ്രതികരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവതി പ്രവേശനം വിഷയം അടക്കം പരിഗണിക്കാൻ 9 അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മതസ്വന്തന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് നിലവിൽ 9 അംഗ ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മഹാരാഷ്ട്രയിൽ സിഎസ്ഐ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ

മഹാരാഷ്ട്രയിൽ സിഎസ്ഐ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രിസ്തീയ വിശ്വാസങ്ങൾക്കും വൈദികർക്കും എതിരായി നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്. മതേതര രാഷ്ട്രമായ ഇന്ത്യയിൽ ആരാധന നടത്തുന്നതിനും മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. മതന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേപോലെയുള്ള അവകാശമാണ് ഭരണഘടന നൽകുന്നത്. അതിന് വിപരീതമായി പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഒത്താശ നൽകുന്ന ഏത് ഭരണാധികാരി ആയാലും അദ്ദേഹം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്

തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നതാണ് ആവശ്യമെന്നും റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാര്‍ ലംഘനമുണ്ടെന്നും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണം എന്നാണ് ആവശ്യം. പീക്ക് ടൈമിൽ ഇലക്ട്രിക് ബസുകൾ സിറ്റിയിൽ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ […]