രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഏപ്രിൽ മാസത്തിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം 9 ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു.യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, എണ്ണയിൽ നിന്നുള്ള അധിക വരുമാനം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും സൈനിക ചെലവുകൾക്കും വലിയ നേട്ടമാണ്.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്
