നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ, എന്നിവയുടെ കണക്കു കൂടി ചേർക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തിൽ ചെറിയ വർധന വന്നേക്കാം.
കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍
