2 13

പോക്കറ്റ് മണി എന്ന പേരിലുള്ള ഫീച്ചറില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തി ഗൂഗിള്‍ പേ. ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ പോക്കറ്റ് മണി കാണാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത് വ്യാജമാണ് എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യുപിഐ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ‘പോക്കറ്റ് മണി’ ഫീച്ചര്‍. ഗൂഗിള്‍ പേ ഉപയോഗിക്കുന്ന നിലവിലെ ഉപയോക്താവ് ‘പ്രൈമറി യൂസര്‍’ ആയിരിക്കും. ഇവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ജീവനക്കാരെയോ ‘സെക്കന്‍ഡറി യൂസര്‍’ ആയി ചേര്‍ക്കാന്‍ സാധിക്കും. പ്രൈമറി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തന്നെ സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നതിനും ആശ്രിതരെ സഹായിക്കുന്നതിനും ഇത് ഏറെ ഉപകാരപ്രദമാണ്. പരമാവധി 5 സെക്കന്‍ഡറി ഉപയോക്താക്കളെ വരെ ചേര്‍ക്കാന്‍ സാധിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *