ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ചിത്രം ‘ധുരന്ധര്‍ പ്രതികാരം’ മൂന്നാം വീക്കെന്‍ഡ് അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രമായി. 1622 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയ ആഗോള ഗ്രോസ് കലക്ഷന്‍. വടക്കേ അമേരിക്കയില്‍ 25 മില്യണ്‍ ഡോളര്‍, ജര്‍മ്മനിയില്‍ 1 മില്യണ്‍ യൂറോ എന്നിവ മറികടന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയും ധുരന്ധര്‍ പ്രതികാരം സ്വന്തമാക്കി. ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ 1000 കോടി നേടിയ ഇന്ത്യന്‍ ചിത്രം, ഇന്ത്യയില്‍ നിന്ന് ഏറ്റവും വേഗതയേറിയ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി, 600 കോടി, 700 കോടി, 800 കോടി, 900 കോടി, 1000 കോടി നേടിയ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം (ആദ്യ ആഴ്ചയ്ക്കുള്ളില്‍), വെറും 10 ദിവസത്തിനുള്ളില്‍ ധുരന്ധര്‍ പാര്‍ട്ട് 1 വിദേശ കളക്ഷന്‍ മറികടന്നു എന്നിങ്ങനെയാണ് ‘ധുരന്ധര്‍ പ്രതികാരം’ സ്ഥാപിച്ച റെക്കോര്‍ഡുകള്‍.
