പ്രദര്‍ശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകന്‍’ ചോര്‍ന്നു. ചിത്രത്തിന്റെ വിവിധ ഭാഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകര്‍ത്തിയ അഞ്ചരമിനിറ്റോളം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തില്‍ വിജയ്യുടെ ഇന്‍ട്രോ, ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ്, ദളപതി കച്ചേരി പാട്ട്, ചില കാമിയോ വേഷങ്ങള്‍ വെളിപ്പെടുത്തുന്ന സീനുകള്‍ എന്നിവ പ്രചരിക്കുന്നതായി അവകാശപ്പെട്ടു. മുഴുവന്‍ ചിത്രം തന്നെ ചോര്‍ന്നതായി പലരും എക്സില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. മുഴുവന്‍സമയ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്യുടെ അവസാന ചിത്രമെന്നാണ് ‘ജനനായകന്‍’ വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍താരനിരയാണ് അണിനിരക്കുന്നത്.
വിജയ് ചിത്രം ‘ജനനായകന്‍’ ചോര്‍ന്നു
