5 14

മിഡ്സൈസ് എസ്യുവി വിഭാഗത്തില്‍ സവിശേഷമായ നേട്ടം സ്വന്തമാക്കി കിയ സെല്‍റ്റോസ്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് സെല്‍റ്റോസിലെ സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.70 പോയിന്റും കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 49-ല്‍ 45 പോയിന്റും നേടിയാണ് സെല്‍റ്റോസ് കരുത്ത് തെളിയിച്ചിരിക്കുന്നത്. സെല്‍റ്റോസിന്റെ ഡീസല്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പായ എച്ച്ടിഇ ഓപ്ഷണല്‍ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത്. ഭാരത് എന്‍ക്യാപ് ഇടിപരീക്ഷയില്‍ ഇറങ്ങിയിട്ടുള്ള ഐസ് എന്‍ജിന്‍ വാഹനങ്ങളില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമെന്ന ഖ്യാതിയും കിയ സെല്‍റ്റോസിന് ലഭിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 18 മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികളുടെ ഡമ്മിയാണ് ഇടിപരീക്ഷയില്‍ ഉപയോഗിച്ചത്. മുന്നില്‍നിന്നും വശങ്ങളില്‍നിന്നുമുള്ള ആഘാതങ്ങളില്‍ കുട്ടികള്‍ക്ക് കാര്യക്ഷമമായ സുരക്ഷ ഈ വാഹനം ഉറപ്പാക്കുന്നുണ്ട്. സെല്‍റ്റോസില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങള്‍ ഉയര്‍ന്ന റേറ്റിങ്ങിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *