ഇത് പകയുടെ, പ്രതികാരത്തിന്റെ, വേട്ടയാടലിന്റെ കഥയാണ്. കൊമ്പുകുത്തിയില്‍ ഇച്ചിരി കുരുമുളകും കപ്പയുമൊക്കെയായി സാധാരണജീവിതം നയിച്ചിരുന്ന ബെന്നിയുടെ ജീവിതത്തില്‍ പൊടുന്നനേയുണ്ടാവുന്ന ചില സംഭവങ്ങള്‍ കൊണ്ടെത്തിക്കുന്നത് ഒരു നരിക്കുത്തിലാണ്. നരി നരഭോജിയാകുമ്പോള്‍ കുന്തവും വടിയും പന്തവുംകൊണ്ട് ആക്രമിച്ചു കൊല്ലുന്നതാണ് പുരാതനമനുഷ്യന്റെ നരിക്കുത്ത്. എന്നാല്‍ ഇവിടെ ചിന്നമറയൂരിന്റെ ഉള്‍ക്കാടുകളില്‍ നരിക്കുത്ത് അരങ്ങേറുന്നത് എന്തിനുവേണ്ടിയാണ്? അതിനു കോപ്പുകൂട്ടിയതും വലയില്‍ കുടുങ്ങിയതുമാരാണ്? ‘നരിക്കുത്ത്’. രാജു ഫ്രാന്‍സിസ്. ഡിസി ബുക്‌സ്. വില252 രൂപ.
നരിക്കുത്ത്
