ഇരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. സ്ഥിരമായി ടിവി കണ്ടുകൊണ്ട് സോഫയില്‍ മാനസികമായി നിഷ്‌ക്രിയമായി ഇരിക്കുന്നവര്‍ക്ക്, പിന്നീട് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇരിക്കുമ്പോള്‍ വായിക്കുക, കമ്പ്യൂട്ടറില്‍ ജോലി ചെയ്യുക, ഗെയിം അല്ലെങ്കില്‍ പസിലുകള്‍ പരിഹരിക്കുക തുടങ്ങിയ മാനസികമായി ഉത്തേജിപ്പിക്കുന്ന പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേരത്തെ പറഞ്ഞ വിഭാഗത്തെ അപേക്ഷിച്ച് ഡിമെന്‍ഷ്യ സാധ്യത കുറവായിരിക്കും. 19 വര്‍ഷം നീണ്ടുനിന്ന പഠനത്തില്‍ നിഷ്‌ക്രിയമായി ഉദാസീനമായി ഇരിപ്പ് തുടരുന്നവരില്‍ 569 പേര്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഡിമെന്‍ഷ്യ ബാധിച്ചതായി കണ്ടെത്തി. ഒരു ദിവസം ഒരു മണിക്കൂര്‍ നിഷ്‌ക്രിയമായ ഉദാസീനമായ ഇരിപ്പിന് പകരം അതേ അളവില്‍ മാനസികമായി സജീവമായ ഉദാസീനമായ പെരുമാറ്റം നടത്തുന്നത് ഡിമെന്‍ഷ്യ സാധ്യതയില്‍ ഏഴ് ശതമാനം വരെ കുറയുമെന്ന് ഗവേഷകര്‍ പറയുന്നു. ഒരു ദിവസം
നമ്മുടെ ഇരിപ്പും തലച്ചോറിനെ സ്വാധീനിക്കുന്നുണ്ട്!
