പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്.
ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു
