പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അറ്റാദായം കുത്തനെ കൂടി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 84.3 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ പാദത്തില്‍ 16,891 കോടി രൂപയാണ് എസ്ബിഐയുടെ അറ്റാദായം. മുന്‍വര്‍ഷം സമാനകാലളവില്‍ 9,160 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ തൊട്ടുമുന്‍പത്തെ പാദമായ ജൂലൈ- സെപ്റ്റംബര്‍ കാലയളവിനെ അപേക്ഷിച്ച് ലാഭം കുറഞ്ഞു. ഡിസംബര്‍ പാദത്തില്‍ 7.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ 18,330 കോടിയായിരുന്നു ലാഭം. ഇക്കാലയളവില്‍ പലിശ വരുമാനത്തിലും […]
‘ടെസ്റ്റ്’ തമിഴ് ചിത്രം ഒടിടിയിലൂടെ, ടീസര്‍ എത്തി
മാധവന്, നയന്‍താര, സിദ്ധാര്‍ഥ്, മീര ജാസ്മിന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രം നേരിട്ട് ഒടിടിയിലൂടെ റിലീസിനെത്തുന്നു. എസ്.ശശികാന്ത് ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. സ്പോര്‍ട്സ് ഡ്രാമ ആയി ഒരുക്കിയ ചിത്രം ക്രിക്കറ്റിനെ ആസ്പദമാക്കിയുള്ളതാണ്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗം, കടസീല ബിരിയാണി, മണ്ടേല, തമിഴ് പടം 2, വിക്രം വേദ മുതലായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ നേടിയ നിര്‍മാണ കമ്പനി […]
കീര്‍ത്തി സുരേഷും രാധിക ആപ്തെയും ‘അക്ക’ ടീസര്‍
കീര്‍ത്തി സുരേഷും രാധിക ആപ്തെയും പ്രധാന വേഷങ്ങളിലെത്തുന്ന വെബ് സീരിസ് ‘അക്ക’ ടീസര്‍ എത്തി. നായകന്റെയും വില്ലന്റെയും പ്രതികാര കഥ പറയുന്നതിനു പകരം കരുത്തുറ്റ രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിലുള്ള തീവ്ര പ്രതികാരമാണ് സീരിസ് പറയുന്നത്. 1980കളിലെ തെന്നിന്ത്യയാണ് കഥാ പശ്ചാത്തലം. പേര്‍നൂരു എന്ന സ്ഥല അടക്കി വാഴുന്ന ഗ്യാങ്സ്റ്റര്‍ റാണിയായ അക്കയെ വെല്ലുവിളിക്കാനെത്തുന്ന കഥാപാത്രമായി രാധിക ആപ്തെ എത്തുന്നു. മലയാളത്തില്‍ നിന്നും പൂജ മോഹന്‍രാജ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. തന്വി ആസ്മിയാണ് മറ്റൊരു താരം. ധര്‍മരാജ് […]
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെ രാജ്യസഭയിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയചര്‍ച്ചയില്‍ മറുപടി പറയവെ രാജ്യസഭയിലും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. രാജ്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റേത് ‘ആദ്യം കുടുംബം’ എന്ന നയമാണെന്ന് മോദി പറഞ്ഞു. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പരാമര്‍ശം.കോണ്‍ഗ്രസ് അംബേദ്കറെ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്നും മോദി ആരോപിച്ചു.ഇന്ന് സമൂഹത്തില്‍ ജാതി വിഷം പരത്താന്‍ ശ്രമം നടക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
എംടിത്തം
മലയാളത്തിന്റെ സ്വന്തം എം.ടി. വാസുദേവന്‍ നായര്‍ക്ക് രണ്ടു തലമുറകള്‍ക്കിപ്പുറത്തുള്ള ഒരെഴുത്തുകാരന്റെ ആദരം. പത്രാധിപരായും എഴുത്തുകാരനായും തലമുറകളെ പ്രചോദിപ്പിച്ച എം.ടിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, എം.ടി. കൃതികളുടെ ആഴത്തിലുള്ള പഠനം, എം.ടിയുമായുള്ള അഭിമുഖസംഭാഷണം, തുടങ്ങി എം.ടിയുടെ സര്‍ഗ്ഗാത്മകതയെയും വ്യക്തിത്വത്തെയും സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മലയാളിയുടെ ജീവിതത്തില്‍ ആ വലിയ എഴുത്തുകാരന് ചെലുത്തിയ എംടിത്തം എന്തായിരുന്നു എന്നുള്ള അന്വേഷണം. ‘എംടിത്തം’. സുഭാഷ് ചന്ദ്രന്. മാതൃഭൂമി. വില 119 രൂപ.
തലമുടിയുടെ ആരോഗ്യത്തിന് ബയോട്ടിന്‍
തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു വിറ്റാമിന്‍ ആണ് ബി7 അഥവാ ബയോട്ടിന്‍. ബയോട്ടിന്റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനും മുടിയുടെ കരുത്ത് കുറയാനും സാധ്യത ഏറെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞയിലും വെള്ളയിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. എങ്കിലും മുട്ടയുടെ മഞ്ഞയില്‍ ആണ് കൂടുതല്‍ ബയോട്ടിന്‍ ഉള്ളത്. അതിനാല്‍ മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ […]
ബിജെപി ദില്ലി ഭരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേ ഫലം
ബിജെപി ദില്ലി ഭരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേ ഫലം . ജാതി, മേഖല, പ്രായം എന്നിവ തിരിച്ചുള്ള സർവ്വേയിൽ ബിജെപിക്ക് മുൻതൂക്കo . സമുദായങ്ങളിൽ 48 ശതമാനവും 50 ശതമാനം പുരുഷന്മാരും, 46 ശതമാനം സ്ത്രീകളും ബിജെപിക്ക് ഒപ്പമാണെന്നും സർവ്വേയിൽ പറയുന്നു. ഇന്നലെ പുറത്തുവന്ന ഒരു സർവ്വേ ഒഴികെ മറ്റെല്ലാ സർവ്വേകളിലും ബിജെപിക്ക് മുൻതൂക്കമാണ് പ്രവചിച്ചിരിക്കുന്നത്.ദില്ലിയിൽ 3 ലോക്സഭാ മണ്ഡലങ്ങളിലുള്ള 30 നിയമസഭാ സീറ്റുകളിൽ 18 ഉം ബിജെപി വിജയിക്കും. എഎപിക്ക് 12 […]
കലൂർ സ്റ്റേഡിയത്തിന് സമീപം സ്റ്റീമർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു, 5 പേർക്ക് പരിക്കേറ്റു
കലൂർ സ്റ്റേഡിയത്തിന് സമീപം സ്റ്റീമർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു, 5 പേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം. ഇന്ന് വൈകുന്നേരം നാലു മണിക്കാണ് സംഭവം. അപകടം നടക്കുന്ന സമയത്ത് കടയിൽ ആളുകളുണ്ടായിരുന്നു. 5 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ രണ്ടു ആശുപത്രികളിലായി […]
വയനാട് കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
വയനാട് കാട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പരസ്പരമുള്ള ഏറ്റുമുട്ടലിൽ തന്നെയാണ് കടുവകൾ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസ്സ് പ്രായമുള്ള 2 കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകൾ ജഡത്തിൽ കണ്ടെത്തുകയായിരുന്നു. കടുവകൾ ഇണ ചേരുന്ന സമയത്തുള്ള ആക്രമണങ്ങൾ പതിവാണെന്ന് വനംവകുപ്പ് പറയുന്നു. കടുവകൾ ചത്തതിനെ തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ്നാളെ
രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ്നാളെ . 2025- 2026 സംസ്ഥാന ബജറ്റിൽ എല്ലാവർക്കും പ്രതീക്ഷയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജുൾപ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ പാലക്കാട് ഐഐടിയുടെ നവീകരണത്തിനായി ഫണ്ട് അനുവദിക്കും എന്ന ഒറ്റ വാചകത്തിൽ കേരളത്തെ കേന്ദ്രം ഒതുക്കുകയും ചെയ്തു.കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നികുതിയേതര വരുമാന വർധനവിനുള്ള മാർഗങ്ങളായിരിക്കും നാളത്തെ സംസ്ഥാന ബജറ്റിന്റെ ഫോക്കസ് എന്നാണ് സാമ്പത്തിക വിദഗ്ദരടക്കം ചൂണ്ടിക്കാണിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും പിന്നാലെ വരുന്ന […]